മാ​വേ​ലി​ക്ക​ര എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​ര് ബാ​ല​റ്റി​ല്‍ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു
Friday, April 12, 2024 10:49 PM IST
ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം ഇ​ട​തുപ​ക്ഷ സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​ര് ബാ​ല​റ്റി​ല്‍ പ്രി​ന്‍റ് ചെ​യ്യു​ന്ന​തി​ല്‍ ഗു​രു​ത​ര വീ​ഴ്ച ഉ​ണ്ടാ​യി.​ അ​ഡ്വ. സി.​എ. അ​രു​ണ്‍ കു​മാ​ര്‍ എ​ന്ന് ചേ​ര്‍​ക്ക​ണ​മെ​ന്നാ​ണ് സ്ഥാ​നാ​ര്‍​ഥി എ​ഴു​തി ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ബാ​ല​റ്റി​ല്‍ അ​ഡ്വ. അ​രു​ണ്‍കു​മാ​ര്‍ സി.എ എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​റ്റെ​ല്ലാ സ്ഥാ​നാ​ര്‍​ഥിക​ളും എ​ഴു​തിക്കൊടു​ത്ത​തു പോ​ലെ പേ​ര് ചേ​ര്‍​ത്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍, എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ മാ​ത്ര​മാ​ണ് പി​ശ​ക് സം​ഭ​വി​ച്ച​ത്. ഈ ​ഗു​രു​ത​ര​മാ​യ വി​ഴ്ച്ച​യ്‌​ക്കെ​തി​രേ എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ക​ള​ക്ട​റേ​റ്റി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്, അ​സി. സെ​ക്ര​ട്ട​റി പി.​വി. സ​ത്യ​നേ​ശ​ന്‍, സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ ജി. ​കൃ​ഷ്ണ​പ്ര​സാ​ദ്, വി. ​മോ​ഹ​ന്‍​ദാ​സ്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ര്‍. ജ​യ​സിം​ഹ​ന്‍, എ​ഐ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി ഡി.​പി. മ​ധു, ബി​കെ​എം​യു ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍.​ അ​നി​ല്‍​കു​മാ​ര്‍, സ​നൂ​പ് കു​ഞ്ഞു​മോ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. എ​ല്‍​ഡി​എ​ഫ് ന​ല്‍​കി​യ പ​രാ​തി ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​ന്മേ​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ എ​ല്‍.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍​ക്ക് ഉ​റ​പ്പു ന​ല്‍​കി.