ജനറ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​വ​ർ​ക്കു മു​ന്നി​ൽ ഭ​ക്ഷ്യ​മാ​തൃ​ക​യൊ​രു​ക്കി ജീ​വ​ന​ക്കാ​ർ
Friday, April 12, 2024 10:49 PM IST
ആ​ല​പ്പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം എ​ത്തി​യ​വ​ർ വി​വി​ധ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ക​ണ്ട് കൗ​തു​കം പൂ​ണ്ടു. ചെ​മ്പ​ര​ത്തി ജ്യൂ​സ്, ക​റി​വേ​പ്പി​ല ച​മ്മ​ന്തി, റാ​ഗി അ​ട, ഹെ​ൽ​ത്തി പു​ട്ട്, മു​ള​പ്പി​ച്ച ചെ​റു​പ​യ​റും കാ​ര​റ്റു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ ഹെ​ൽ​ത്തി സാ​ല​ഡ്, ഒ​രാ​ൾ​ക്ക് ദൈ​നം​ദി​ന ആ​വ​ശ്യ​മു​ള്ള ക​ലോ​റി അ​ട​ങ്ങി​യ ഭ​ക്ഷ​ണം... അ​ങ്ങ​നെ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​നാവ​ശ്യ​മാ​യ നി​ര​വ​ധി ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ.

ഇ​തി​ന്‍റെ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​ത് ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും മ​റ്റു ജീ​വ​ന​ക്കാ​രും ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നാ​യി​രു​ന്നു. ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളൊ​രു​ക്കി മേ​ശ​യ്ക്ക് ചു​റ്റു​മാ​യി ജീ​വ​ന​ക്കാ​ർ നി​ന്ന​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​വ​ർ രു​ചി​ച്ചു നോ​ക്കി​യും ഉ​ണ്ടാ​ക്കു​ന്ന​വി​ധം ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി​യു​മാ​ണ് മ​ട​ങ്ങി​യ​ത്. എ​ന്‍റെ ആ​രോ​ഗ്യം, എ​ന്‍റെ അ​വ​കാ​ശം എ​ന്ന ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ ഈ ​വ​ർ​ഷ​ത്തെ മു​ദ്രാ​വാ​ക്യം പ്ര​മേ​യ​മാ​ക്കി ലോ​കാ​രോ​ഗ്യ​ദി​നാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആർ. സ​ന്ധ്യ നേ​തൃ​ത്വ​ത്തി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കൂ​ടാ​തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശോ​ധ​ന, ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി അ​ടി​സ്ഥാ​ന ജീ​വി​ത പി​ന്തു​ണ പ​രി​ശീ​ല​നം, പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന മ​ത്സ​രം, ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​ര​വും ന​ട​ത്തി. ഡി​എം​ഒ ഡോ. ​ജ​മു​ന വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സ​ന്ധ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​അ​നു വ​ർ​ഗീ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ഡോ.​ ആ​ശ.​ എം, ഡോ. ​പ്രി​യ​ദ​ർ​ശ​ൻ സി.​പി., ഡോ.​ സം​ഗീ​ത ജോ​സ​ഫ്, ഡോ.​ ലീ​ന, ഡോ.​ അ​നു​പ​മ.​ആ​ർ., ജ​യ കെ.​കെ., പീ​റ്റ​ർ, പ്ര​മീ​ള, ബെ​ന്നി അ​ലോ​ഷ്യ​സ് എ​ന്നി​വ​ർ പ്രസംഗിച്ചു.