ഫോ​ട്ടോ​ഗ്ര​ഫ​റെ മ​ർ​ദിച്ചെന്നു പരാതി
Sunday, April 14, 2024 5:00 AM IST
ആ​ല​പ്പു​ഴ: സ്കൂ​ട്ട​ർ പാ​ർ​ക്കിം​ഗി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ കേ​ര​ള കൗ​മു​ദി ആ​ല​പ്പു​ഴ യൂ​ണി​റ്റി​ലെ ഫോ​ട്ടോ​ഗ്രഫ​ർ മ​ഹേ​ഷ് മോ​ഹ​നും ബ​ന്ധു​വാ​യ യു​വാ​വി​നും പ​മ്പ് ഓ​പ്പ​റേ​റ്റ​റു​ടെ ക്രൂ​ര​മ​ർ​ദനം. മ​ഹേ​ഷി​ന്‍റെ ഇ​ട​തു​കൈയ്ക്കും ക​ഴു​ത്തി​നും മു​ഖ​ത്തും സാ​ര​മാ​യി പ​രി​ക്കേ​റ്റ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ മ​ഹേ​ഷി​ന്‍റെ മൊ​ഴി പ്ര​കാ​രം പ​മ്പ് ഓ​പ്പ​റേ​റ്റ​ർ​ക്കെ​തി​രേ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. സ്കൂ​ട്ട​ർ പാ​ർ​ക്ക് ചെ​യ്ത​ത് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് മ​ർ​ദ​ന​മു​ണ്ടാ​യ​ത്.
തു​ട​ർ​ന്ന് സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി മ​ട​ങ്ങു​ന്ന​തി​നി​ടെ പ​മ്പ് ഓ​പ്പ​റേ​റ്റ​ർ മ​ഹേ​ഷി​നെ വീ​ണ്ടും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ​മ്പ് ഓ​പ്പ​റേ​റ്റ​ർ​ക്കെ​തി​രേ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. അ​തേ​സ​മ​യം പ​മ്പ് ഓ​പ്പ​റേ​റ്റ​റും സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.