തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യു​ള്ള പാ​ലം നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Sunday, April 14, 2024 5:00 AM IST
അമ്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ല​വി​ലു​ള്ള സ്പി​ൽ​വേ പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​യി പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. സ്പി​ൽ​വേ പാ​ല​ത്തി​ന് സ​മാ​ന്ത​ര​മാ​യു​ള്ള പാ​ലം നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. കു​ട്ട​നാ​ട്, അ​പ്പ​ർ കു​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങ​ളെ വെ​ള്ള​പ്പൊ​ക്കക്കെ​ടു​തി​യി​ൽ നി​ന്ന് സം​ര​ക്ഷി​ക്കാ​നാ​യാ​ണ് 1955 ൽ ​നി​ല​വി​ലു​ള്ള സ്പി​ൽ​വേ പാ​ലം യാ​ഥാ​ർ​ഥ്യമാക്കി​യ​ത്.

അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പ​ട്ടം താ​ണുപി​ള്ള​യാ​ണ് സ്പി​ൽ​വേ പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. 40 ഷ​ട്ട​റു​ള്ള സ്പി​ൽ​വേ പാ​ല​ത്തി​ന് 400 മീ​റ്റ​റാ​ണ് നീ​ളം. ഇ​തി​ൽ ഒ​രു ഷ​ട്ട​ർ ത​ക​രാ​റി​ലാ​ണ്. പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ത്തെത്തുട​ർ​ന്ന് കു​ട്ട​നാ​ട്ടി​ൽ ഉ​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ൽനി​ന്ന് നെ​ൽ​കൃ​ഷി​യെ ര​ക്ഷി​ക്കാ​നാ​യാ​ണ് ഇ​ത് സ്ഥാ​പി​ച്ച​ത്. ഈ ​സ​മ​യ​ത്ത് സ്പി​ൽ​വേ​യി​ലെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി വെ​ള്ള​ത്തെ അ​റ​ബി​ക്ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കി​ക്ക​ള​യു​ന്നു.

മ​ണി​മ​ല​യാ​ർ, അ​ച്ച​ൻ​കോ​വി​ലാ​ർ, പ​മ്പാ​ന​ദി എ​ന്നി​വ​യി​ലൂ​ടെ അ​പ്പ​ർ​കു​ട്ട​നാ​ട്, ലോ​വ​ർ കു​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽനി​ന്ന് അ​ധി​ക​മാ​യി വെ​ള്ളം ഒ​ഴു​കു​ന്ന​തി​നാ​ണ് തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

സെ​ക്ക​ൻ​ഡി​ൽ 19,500 ക്യു​ബി​ക് മീ​റ്റ​ർ വെ​ള്ളം ഒ​ഴു​കു​ന്ന ത​ര​ത്തി​ലാ​ണ് ഇ​ത് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. സ​മാ​ന്ത​ര പാ​ല​ത്തി​ന്‍റെ സ്പാ​നു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. നി​ല​വി​ൽ സ്പി​ൽ​വേ പാ​ല​ത്തി​ൽ വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​യാ​ൽ ദേ​ശീ​യ പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ഗ​താ​ഗ​തസ്തം​ഭ​ന​മു​ണ്ടാ​കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചുവി​ടാ​ൻ മ​റ്റ് മാ​ർ​ഗ​മി​ല്ല. സ​മാ​ന്ത​ര പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​കും.