ട്രാ​വ​ൽ​സ് മാ​നേ​ജ​രെ മ​ർ​ദിച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ
Monday, April 15, 2024 11:52 PM IST
കാ​യം​കു​ളം: ട്രാ​വ​ൽ​സ് മാ​നേ​ജ​രെ മ​ർ​ദിച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തിയ കേ​സി​ലാ​ണ് പ്ര​തി അ​റ​സ്റ്റി​ലായത്. ബംഗളൂരുവി​ൽ ഒ​ളി​വ​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു പ്ര​തി. ഹ​രി​പ്പാ​ട് തു​ലാം​പ​റ​മ്പ് ന​ടു​വ​ത്ത് മു​റി​യി​ൽ പാ​രേ​ത്ത് വീ​ട്ടി​ൽ അ​നൂ​പ് പി.​ജെ.(35 )ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ജ​നു​വ​രി മൂന്നിന് ​രാ​ത്രി 11ന് ​കാ​ഞ്ഞൂ​ർ ക്ഷേ​ത്ര​ത്തി​നു കി​ഴ​ക്ക് അ​നി​ഴം ട്രാ​വ​ൽ​സി​ന്‍റെ സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി ട്രാ​വ​ൽ​സ് മാ​നേ​ജ​രാ​യി​രു​ന്ന രോ​ഹി​ത്തി​നെ മ​ർ​ദിച്ച കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ അ​നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വശേ​ഷം ബംഗളൂരുവിൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ന​ട​ത്തി​യ പു​നര​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കാ​യം​കു​ളം ഡിവൈഎ​സ്പി ​അ​ജ​യ​നാ​ഥ്.​ ജിയു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​രീ​ല​ക്കു​ള​ങ്ങ​ര എ​സ്എ​ച്ച്ഒ സു​നീ​ഷ്.​എ​ൻ, എ​സ്‌ഐ ​ശ്രീ​കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ജീ​വ് കു​മാ​ർ, അ​നി​ൽ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ്യാം​കു​മാ​ർ, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു.