പ​ക്ഷി​പ്പ​നി: ബോ​ധ​വ​ത്ക​ര​ണം വേ​ണ​മെ​ന്ന് കേ​ന്ദ്ര​സം​ഘം
Thursday, April 25, 2024 11:41 PM IST
ആ​ല​പ്പു​ഴ: ചെ​റു​ത​ന, എ​ട​ത്വ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചതി​നെ​ത്തു​ട​ർ​ന്ന് ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​വ​രു​ന്ന കേ​ന്ദ്ര​സം​ഘ​മു​ൾ​പ്പെടെ​യു​ള്ള​വ​രു​ടെ ഇ​ന്‍റ​ർ സെ​ക്ട​റ​ൽ യോ​ഗം ജി​ല്ലാ ക​ള​ക്ട​ർ അ​ല​ക്‌​സ് വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്‌ടറേറ്റി​ൽ ചേ​ർ​ന്നു. പ​ക്ഷി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ താ​റാ​വ് ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. പ​ക്ഷി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ ജി​ല്ല​യി​ലെ​ത്തി​യ കേ​ന്ദ്ര സം​ഘം ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​രീ​ക്ഷ​ണ സം​ഘ​ത്തി​ൻെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.

ലൈ​ഫ് സ്റ്റോ​ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ താ​റാ​വ് വ​ള​ർ​ത്തു കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വ​കു​പ്പു​ക​ളും ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നും നി​ർ​ദേ​ശി​ച്ചു. പ​ബ്ലി​ക് ഹെ​ൽ​ത്ത് എ​ൻ​സി​ഡി​സി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​ബി. അ​ന​ന്തേ​ഷ്, എ​ൻ​സി​ഡി​സി ആ​ർ.​എ​സ്.​വി. ലാ​ബ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​നി​ധി സൈ​നി, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് റെ​സ്പി​റേ​റ്റ​റി മെ​ഡി​സി​ൻ ജി​ഡി​എം​ഒ ഡോ. ​മീ​ര കെ. ​കു​റു​പ്പ് എ​ന്നി​വ​ർ അ​ട​ങ്ങി​യ​താ​ണ് കേ​ന്ദ്ര​സം​ഘം. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ. ​ജ​മു​നാ വ​ർ​ഗീ​സ്, ജി​ല്ലാ ആ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ഡോ. ​സ​ജീ​വ് കു​മാ​ർ, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ.​പി. രാ​ജീ​വ്, ജി​ല്ലാ എ​പ്പി​ഡെ​മോ​ള​ജി​സ്റ്റ് ഡോ. ​വൈ​ശാ​ഖ് മോ​ഹ​ൻ, ഡോ. ​ജീ​ന തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.