എ​ട​ത്വ പ​ള്ളി​യി​ല്‍ നാ​ളെ കൊ​ടി​യേ​റ്റ്
Thursday, April 25, 2024 11:41 PM IST
എട​ത്വ: പ്ര​സി​ദ്ധ തീ​ര്‍​ഥാ​ട​നകേ​ന്ദ്ര​മാ​യ എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ​ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. മേ​യ് 14ന് ​എ​ട്ടാ​മി​ട​ത്തോ​ടെ സ​മാ​പി​ക്കും. പ്ര​ധാ​ന തി​രു​നാ​ള്‍ മേ​യ് ഏ​ഴി​നാ​ണ്. അ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​ള്ള ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ പ്ര​ദ​ക്ഷി​ണം പ​ള്ളി​ക്കു​ചു​റ്റും ന​ട​ക്കും.

എ​ട്ടാ​മി​ട​ത്തി​ന് കു​രി​ശ​ടി​യി​ലേ​ക്കും പ്ര​ദ​ക്ഷി​ണ​മു​ണ്ടാ​കും. കേ​ര​ള​ത്തി​നു​പു​റ​മേ ത​മി​ഴ്നാ​ട്, ക​ര്‍​ണാ​ട​കം, ആ​ന്ധ്രാ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്നു​ള്‍​പ്പെ​ടെ​യു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ര്‍​ഥാ​ട​ക​ര്‍ തി​രു​നാ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി നാ​ളെ മു​ത​ല്‍ എ​ട​ത്വ പ​ള്ളി​യി​ലേ​ക്ക് എ​ത്തി​ച്ചേ​രും. മേ​യ് മൂ​ന്നി​നു രാ​വി​ലെ 7.30 ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​സ്വ​രൂ​പം പ​ള്ളി​യു​ടെ പ്ര​ധാ​ന​ക​വാ​ട​ത്തി​ല്‍ സ്ഥാ​പി​ക്കു​ന്ന​തോ​ടെ പെ​രു​ന്നാ​ളി​ന് തി​ര​ക്കേ​റും.

നാ​ളെ പു​ല​ര്‍​ച്ചെ 5.45ന് ​മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, കു​ര്‍​ബാ​ന എ​ന്നി​വ​യ്ക്കു ശേ​ഷം 7.30ന് ​വി​കാ​രി ഫാ. ​ഫി​ലി​പ് വൈ​ക്ക​ത്തു​കാ​ര​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കൊ​ടി​യേ​റ്റും. നാ​ളെ മു​ത​ല്‍ തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ എ​ല്ലാ ദി​വ​സ​വും 5.45ന്, 7.45ന്, 10ന്, ​നാ​ലി​ന്, ആ​റി​ന് മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, ല​ദീ​ഞ്ഞ്, വി. ​കു​ര്‍​ബാ​ന, രാ​ത്രി ഏ​ഴി​ന് കു​രി​ശ​ടി​യി​ല്‍ മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന എ​ന്നി​വ​യും ന​ട​ക്കും. 28 മു​ത​ല്‍ എ​ല്ലാ ദി​വ​സ​വും പു​ല​ര്‍​ച്ചെ 4.45 നും ​വൈ​കു​ന്നേ​രം ആ​റി​നും ത​മി​ഴി​ലും വി. ​കു​ര്‍​ബാ​ന ന​ട​ക്കും.

അ​ഞ്ചി​നു രാ​വി​ലെ 7.45ന് ​ക​ര്‍​ദിനാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ലും ആ​റി​നു രാ​വി​ലെ 5.45ന് ​ച​ങ്ങ​നാ​ശേ​രി സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ലും മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ര്‍​ബാ​ന എ​ന്നി​വ ന​ട​ക്കും. ആ​റി​നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചെ​റി​യ​രൂ​പ​വും എ​ഴു​ന്ന​ള്ളി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണം. പ്ര​ധാ​ന തി​രു​നാ​ള്‍​ദി​ന​മാ​യ ഏ​ഴി​നു രാ​വി​ലെ ഒ​ന്‍​പ​തി​ന് ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​പീ​റ്റ​ര്‍ റെ​മി​ജി​യൂ​സി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ത​മി​ഴ് വി​ശു​ദ്ധ കു​ര്‍​ബാ​ന.

10.30ന് ​ത​ക്ക​ല രൂ​പ​ത ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് രാ​ജേ​ന്ദ്ര​ന്‍ എ​സ്ഡി​വി​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ത​മി​ഴ് സി​റോ മ​ല​ബാ​ര്‍ ക്ര​മ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന. ഉ​ച്ച​യ്ക്ക് 12ന് ​ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത സി​ഞ്ചെ​ല്ലൂ​സ് ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ​ക്ക​ലി​ന്‍റെ കാ​ർമി​ക​ത്വ​ത്തി​ല്‍ മ​ധ്യ​സ്ഥ​പ്രാ​ര്‍​ഥ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ​കു​ര്‍​ബാ​ന. മൂ​ന്നി​ന് ത​മി​ഴ് തി​രു​നാ​ള്‍ കു​ര്‍​ബാ​ന. കു​ഴി​ത്തു​റൈ രൂ​പ​ത ബി​ഷ​പ് ഡോ. ​ആ​ല്‍​ബ​ര്‍​ട്ട് അ​ന​സ്താ​സ് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. നാ​ലി​ന് വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ അ​ദ്ഭു​ത തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​ള്ള തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. ഫാ. ​ജോ​സ​ഫ് ചോ​രോ​ട്ട് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ഏ​ഴി​നു വി​ശു​ദ്ധ​നെ വ​ണ​ങ്ങി അ​രി, മ​ല​ര്‍, ഉ​പ്പ്, ന​ല്ല​മു​ള​ക്, ക​ഴി​നൂ​ല്‍ എ​ന്നീ നേ​ര്‍​ച്ച​ക​ള്‍ സ്വീ​ക​രി​ച്ച് ത​മി​ഴ്നാ​ട്ടു​കാ​ര്‍ മ​ട​ങ്ങു​മ്പോ​ള്‍ നാ​ട്ടു​കാ​രു​ടെ പെ​രു​ന്നാ​ള്‍ തു​ട​ങ്ങും. 14 ന് ​എ​ട്ടാ​മി​ട​ത്തോ​ടെ തി​രു​നാ​ള്‍ സ​മാ​പി​ക്കും. 14ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ചാ​ന്‍​സ​ല​ര്‍ ഫാ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന, ല​ദീ​ഞ്ഞ്. വൈ​കു​ന്നേ​രം നാ​ലി​ന് കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണ​വും കൊ​ടി​യി​റ​ക്കും. രാ​ത്രി 9.30ന് ​വി​ശു​ദ്ധ ഗീ​വ​ര്‍​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​സ്വ​രൂ​പം തി​രു​ന​ട​യി​ല്‍ പ്ര​തി​ഷ്ഠി​ക്കു​ന്ന​തോ​ടെ തി​രു​നാ​ള്‍ സ​മാ​പി​ക്കും. അ​ഞ്ച്, ആ​റ്, തീ​യ​തി​ക​ളി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് നേ​ര്‍​ച്ച​ഭ​ക്ഷ​ണ​വും ന​ല്‍​കും.