വ​ള്ളി​ക്കട​വി​ല്‍ കെ​സി​യെ കാ​ത്ത് ‘ജ​യ​നും മോ​ഹ​ന്‍​ലാ​ലും’
Tuesday, April 16, 2024 10:38 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: വ​ള്ളി​ക്ക​ട​വ് ക​വ​ല​യി​ല്‍ കെ​.സി. വേ​ണു​ഗോ​പാ​ലി​നെ കാ​ത്തുനി​ന്ന​ത് മ​ല​യാ​ള​ത്തി​ന്‍റെ വി​ഖ്യാ​ത നാ​യ​ക​ന്‍ ജ​യ​നും സൂ​പ്പ​ര്‍ താ​രം മോ​ഹ​ന്‍​ലാ​ലു​മാ​യി​രു​ന്നു... കെ​.സി. വേ​ണു​ഗോ​പാ​ലി​നെ സ്വീ​ക​രി​ക്കാ​ന്‍ മാ​ത്ര​മ​ല്ല അ​ദ്ദേ​ഹ​ത്തി​നാ​യി വോ​ട്ട് ചോ​ദി​ക്കാ​നും ജ​യ​നും മോ​ഹ​ന്‍​ലാ​ലും മ​റ​ന്നി​ല്ല. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ പ​ര്യ​ട​നവേ​ള​യി​ല്‍ വ​ള്ളി​ക്ക​ട​വി​ലെ പ്ര​വ​ര്‍​ത്ത​ക​രാ​ണ് മി​മി​ക്രി ക​ലാ​കാ​ര​ന്മാ​രെ ഉ​പ​യോ​ഗി​ച്ച് വ്യ​ത്യ​സ്ത​മാ​യ സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്. കെ​സിക്കും ജ​യ​നും മോ​ഹ​ന്‍​ലാ​ലി​നു​മൊ​പ്പം ഫോ​ട്ടോ എ​ടു​ക്കാ​നും പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വേ​ശ​ത്തോ​ടെ എ​ത്തി.