വേ​ന​ല്‍മ​ഴ; കൊ​യ്ത്തു മു​ട​ങ്ങി
Tuesday, April 16, 2024 10:38 PM IST
ചെ​ങ്ങ​ന്നൂ​ര്‍: അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്ത ക​ന​ത്ത വേ​ന​ല്‍​മ​ഴ​യും പി​ഐ​പി മെ​യി​ന്‍ ക​നാ​ലി​ലെ ചോ​ര്‍​ച്ച​യും കാ​ര​ണ​ം ചെ​റി​യ​നാ​ട് പെ​രും​പ പാ​ട​ശേ​ഖ​ര​ത്ത് ക​ര്‍​ഷ​ക​ര്‍ വി​ള​വെ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ വി​ഷ​മി​ക്കുന്നു. പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പി​ഐ​പി ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ച​തോ​ടെ ക​നാ​ലി​ല്‍ കൂ​ടി​യു​ള്ള നീ​രൊ​ഴു​ക്ക് താ​ത്കാലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ല്‍, അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്ത വേ​ന​ല്‍​മ​ഴ​യി​ല്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ​തോ​ടെ കൊ​യ്‌​തെ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ​വ​ന്നു. കു​ട്ട​നാ​ട്ടി​ല്‍​നി​ന്നു കൊ​യ്ത്തി​നാ​യി കൊ​ണ്ടു​വ​ന്ന ര​ണ്ടു യ​ന്ത്ര​ങ്ങ​ള്‍ മ​ഴ പെ​യ്ത​തോ​ടെ വെ​ള്ള​ക്കെ​ട്ടി​ല്‍ കു​ടു​ങ്ങി.

പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പ​ത്തു​ള്ള പാ​റാ​ത്ത​പ്പള്ളി- കാ​യ​ലോ​ടി തോ​ട്ടി​ലൂ​ടെ​യു​ള്ള നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട് കി​ട​ക്കു​ക​യാ​ണ്. തോ​ട് നി​ക​ന്ന​താ​ണ് വെ​ള്ളം ഒ​ഴു​കി പോ​വാ​ത്ത​തി​നു കാ​ര​ണം. ക​ഴി​ഞ്ഞവ​ര്‍​ഷം കൃ​ഷി​മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വി​ന്‍ പ്ര​കാ​രം പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി ന​ബാ​ര്‍​ഡി​ല്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ കൃ​ഷി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ത​യാ​റാ​ക്കി​യ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത​തും കൃ​ഷി​ക്കാ​രെ കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.