ചെങ്ങന്നൂർ: മാവേലിക്കര പാർലമെന്റിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിലും എൽഡിഎഫ് സ്ഥാനാർഥി സി.എ. അരുൺകുമാറും ഇന്നലെ പര്യടനം നടത്തിയത് മാവേലിക്കരയുടെ മനമറിയാനായിരുന്നു. ഇരു സ്ഥാനാർഥികളും മൂന്നാം ഘട്ടപര്യടനമാണ് മാവേലിക്കരയിൽ നടത്തിയത്.
കൊടിക്കുന്നിൽ സുരേഷ്
കൊടിക്കുന്നിൽ സുരേഷ് മാവേലിക്കര നിയമസഭാ മണ്ഡലത്തിലെ പാലമേൽ പഞ്ചായത്തിലെ റിഫായി പള്ളി ജംഗ്ഷനിൽനിന്നാണ് പര്യടനം ആരംഭിച്ചത്. കെപിസിസി നിർവാഹക സമിതി അംഗം കോശി എം. കോശി പര്യടനം ഉദ്ഘാടനം ചെയ്തു.
കെ. ഗോപൻ അധ്യക്ഷത വഹിച്ചു. ഇടതുപക്ഷ നേതാക്കൾ പറയുന്നു തങ്ങൾ മത്സരിക്കുന്നത് പാർട്ടിയുടെ ചിഹ്നം സംരക്ഷിക്കാൻ ആണെന്ന്. എന്നാൽ താൻ ഉൾപ്പെടെയുള്ള യുഡിഎഫ് സ്ഥാനാർഥികൾ മത്സരിക്കുന്നത് രാജ്യത്തെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനാണെന്ന് കൊടിക്കുന്നിൽ സുരേഷ്.
ഭാരതത്തിന്റെ അടിസ്ഥാനശിലയായ ഭരണഘടനപോലും വെല്ലുവിളി നേരിടുമ്പോൾ ഈ തെരഞ്ഞെടുപ്പ് വളരെ നിർണായകമാണ്. ഇടതുപക്ഷത്തിന് ഒരു പ്രസക്തിയും ഇല്ലാത്ത തെരഞ്ഞെടുപ്പാണിത്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ മാത്രമേ രാജ്യത്തെ ബഹുസ്വരത നിലനിൽക്കുകയുള്ളെന്നും കൊടിക്കുന്നിൽ പറഞ്ഞു. കെ.ആർ. മുരളിധരൻ,രാജൻ പൈനുംമൂട്ടിൽ, എം.ആർ. രാമചന്ദ്രൻ, ഷാജിനൂറനാട്, അമത്യേശരൻ, അൻസാരി, വി.ടി.എച്ച്. റഹിം, എം. ദീലിപ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു. പാലമേൽ, താമരക്കുളം, വള്ളിക്കുന്നം പഞ്ചായത്തുകളിലെ 40 കേന്ദ്രങ്ങളിൽ സ്ഥാനാർഥി സ്വീകരണം ഏറ്റുവാങ്ങി.
സി.എ. അരുൺകുമാർ
ചെങ്ങന്നൂർ: എൽഡിഎഫ് മാവേലിക്കര ലോക്സഭാ മണ്ഡലം സ്ഥാനാർഥി സി.എ. അരുൺകുമാറിന് മാവേലിക്കര മണ്ഡലത്തിൽ ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. ഉമ്പർനാട് നിന്ന് ആരംഭിച്ച പര്യടനം എം.എസ്. അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
തുടർന്ന് കല്ലുമല ഐഇഎം, ടൗൺവടക്ക് കറ്റർകാവ്, കുരുവിക്കാട്, മഠത്തിൽതറ, കുന്നം ഹൈസ്കൂൾ ജംഗ്ഷൻ, ഇറവങ്കര അഞ്ചുമൂലം പറമ്പ്, കോതാറപാലം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനുശേഷം അഴീക്കോട് ജംഗ്ഷനിൽ സമാപിച്ചു. ഭക്ഷണത്തിനും വിശ്രമത്തിന്നും ശേഷം ഉളവുകാട് വല്യത്ത് ജംഗ്ഷനിൽ നിന്നു വീണ്ടും സ്വീകരണ പരിപാടി ആരംഭിച്ചു.
കഞ്ചുകോട് തണ്ടാനുവിള ജംഗ്ഷൻ, ആദിക്കാട്ടുകുളങ്ങര സുർജിത്ത് നഗർ, പല്ലാരിമംഗലം പുഞ്ചക്കാല തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം വാത്തിക്കുളം ബേക്കറിജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.
ബൈജു കലാശാല
ചെങ്ങന്നൂർ: എൻഡിഎ സ്ഥാനാർഥി ബൈജു കലാശാല പത്തനാപുരം മണ്ഡലത്തിൽ പര്യടനം നടത്തി. കുന്നിക്കോട്പടിഞ്ഞാറേതെരുവിൽ ആരംഭിച്ച പര്യടനം പള്ളിമുക്ക്, സാധനന്ദപുരം, ഇറണൂർ, പനവേലി, ചിരട്ടക്കോണം, തലച്ചിറ വൈദ്യശാല ജംഗ്ഷൻ, കോക്കാട്, ചക്കുവരയ്ക്കൽ, വില്ലൂർ, വെട്ടിക്കവല ജംഗ്ഷൻ, ചെങ്ങമനാട്, കുന്നിക്കോട്, മേലില ക്ഷേത്രം, കോട്ടവട്ടം, മാക്കന്നൂർ, താനിത്തടം, കുണ്ടയം, തിരുവഴി, മഞ്ഞമൺക്കാല, ഇളമ്പൽ, കുറ്റിക്കോണം, തേക്കുംമുകൾ, വിളക്കുടി, വരിക്കോലിൽ ജംഗ്ഷൻ, ആവണീശ്വരം എഫ്സിഐ ജംഗ്ഷൻ, പറയരുവിള ജംഗ്ഷൻ, കാര്യറ, പേപ്പർമിൽ, മരുതിവിള, പിടവൂർ, വെള്ളങ്ങാട്ട് ജംഗ്ഷൻ, പുത്തലത്ത് ജംഗ്ഷൻ, പറങ്കിമാംമുകൾ ജംഗ്ഷൻ, മേലെപ്പുര, പാണ്ടിതിട്ട, രണ്ടാലുംമൂട് ജംഗ്ഷൻ, തലവൂർ ക്ഷേത്രം, അരിങ്ങട, അലക്കുഴി വഴി ലക്ഷംവീടിൽ സമാപിച്ചു.
കൊല്ലം ജില്ലാ സെക്രട്ടറി കെ. ആർ. രാധാകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് ബൈജു തോട്ടശേരി, ജനറൽ സെക്രട്ടറിമാരായ ജി. ബാഹുലേയൻ, നിതീഷ് സാംമ്പൻ, വിളക്കുടി ചന്ദ്രൻ, അജിത് ചാലുക്കോണം, പ്രശാന്ത് രവീന്ദ്രൻ, ഉഷ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
അവശ്യ സര്‍വീസുകാര്‍ക്കുള്ള
പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് ഇന്നു തുടങ്ങും
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോസ്റ്റല്‍ ബാലറ്റിനായി അവശ്യ സര്‍വീസുകാര്‍ സമര്‍പ്പിച്ച 12 ഡി അപേക്ഷകളില്‍ പോസ്റ്റല്‍ ബാലറ്റിനായി അനുമതി ലഭിച്ചവര്‍ക്ക് ഇന്നുമുതല്‍ താഴെ പറയുന്ന കേന്ദ്രങ്ങളിലെത്തി പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് രേഖപ്പെടുത്താവുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 21, 22 തീയതികളിലും പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് സൗകര്യമുണ്ടാകും.
വോട്ടിംഗ് കേന്ദ്രങ്ങള്‍
അരൂര്‍ - ഗവ. യുപിഎസ്. തുറവൂര്‍ വെസ്റ്റ്, കുത്തിയതോട്.
ചേര്‍ത്തല - മുട്ടം ഹോളി ഫാമിലി എച്ച്എസ്എസ്, ചേര്‍ത്തല.
ആലപ്പുഴ - എസ്ഡിവി. ഗേള്‍സ് എച്ച്എസ്എസ്, ആലപ്പുഴ
അമ്പലപ്പുഴ - ബ്ലോക്ക് ഓഫീസ്, അമ്പലപ്പുഴ
കുട്ടനാട് - സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി
സ്കൂള്‍, ചമ്പക്കുളം
ഹരിപ്പാട് - ഗവണ്മെന്റ് ബോയ്സ് എച്ച്എസ്എസ്, ഹരിപ്പാട്
കായംകുളം- എംഎസ്എം കോളജ്, കായംകുളം
മാവേലിക്കര- ബിഷപ്പ് ഹോസ്ജസ് എച്ച്എസ്എസ്, മാവേലിക്കര
ചെങ്ങന്നൂര്‍- റവന്യു ഡിവിഷണല്‍ ഓഫീസ്, ചെങ്ങന്നൂര്‍