പു​​തു​​പ്പ​​ള്ളി പ​​ള്ളി​​യി​​ൽ സ​​ഹ​​ദാ സാ​​ന്നി​​ധ്യാ​​നു​​സ്മ​​ര​​ണ​​ ദി​​നാ​​ച​​ര​​ണം
Sunday, April 21, 2024 6:48 AM IST
കോ​​ട്ട​​യം: തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ പു​​തു​​പ്പ​​ള്ളി സെ​​ന്‍റ് ജോ​​ര്‍​ജ് ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ ഗീ​​വ​​റു​​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ ഓ​​ര്‍​മ പെ​​രു​​ന്നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു 23 മു​​ത​​ല്‍ മേ​​യ് 23 വ​​രെ സ​​ഹ​​ദാ സാ​​ന്നി​​ധ്യാ​​നു​​സ്മ​​ര​​ണ ദി​​ന​​ങ്ങ​​ളാ​​യി ആ​​ച​​രി​​ക്കും. എ​​ല്ലാ ദി​​വ​​സ​​വും രാ​​വി​​ലെ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യും, മ​​ധ്യ​​സ്ഥ​​പ്രാ​​ര്‍​ഥ​​ന​​യും ഉ​​ണ്ടാ​​യി​​രി​​ക്കും.

28നാ​​ണ് കൊ​​ടി​​യേ​​റ്റ്. മേ​​യ് അ​​ഞ്ച് മു​​ത​​ല്‍ ഏ​​ഴ് വ​​രെ​​യാ​​ണു പ്ര​​ധാ​​ന പെ​​രു​​ന്നാ​​ള്‍ ദി​​ന​​ങ്ങ​​ള്‍. അ​​ഞ്ചി​​നു തീ​​ര്‍​ഥാ​​ട​​ന സം​​ഗ​​മ​​വും വി​​വി​​ധ കു​​രി​​ശ​​ടി​​ക​​ളി​​ല്‍​നി​​ന്നു​​ള്ള പ്ര​​ദ​​ക്ഷി​​ണ​​വും. ആ​​റി​​നു വി​​ശു​​ദ്ധ അ​​ഞ്ചി​​ന്മേ​​ല്‍ കു​​ര്‍​ബാ​​ന​​യ്ക്കു​​ശേ​​ഷം പൊ​​ന്‍​കു​​രി​​ശ് വി​​ശു​​ദ്ധ മ​​ദ്ബ​​ഹാ​​യി​​ല്‍ സ്ഥാ​​പി​​ക്കും.
വ​​ലി​​യ പെ​​രു​​ന്നാ​​ള്‍​ദി​​ന​​മാ​​യ ഏ​​ഴി​​നു രാ​​വി​​ലെ അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.

എ​​ട്ടി​​ന് ബ​​സേ​​ലി​​യോ​​സ് മാ​​ര്‍​ത്തോ​​മാ മാ​​ത്യൂ​​സ് തൃ​​തീ​​യ​​ന്‍ കാ​​തോ​​ലി​​ക്കാ ബാ​​വാ​​യു​​ടെ മു​​ഖ്യ​​കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ വി​​ശു​​ദ്ധ ഒ​​ന്പ​​തി​​ന്മേ​​ല്‍ കു​​ര്‍​ബാ​​ന. തു​​ട​​ര്‍​ന്ന് വെ​​ച്ചൂ​​ട്ട് നേ​​ര്‍​ച്ച​​സ​​ദ്യ​​യും കു​​ട്ടി​​ക​​ള്‍​ക്കു​​ള്ള ആ​​ദ്യ ചോ​​റൂ​​ട്ടും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് ഇ​​ര​​വി​​ന​​ല്ലൂ​​ര്‍ ക​​വ​​ല ചു​​റ്റി​​യു​​ള്ള പ്ര​​ദ​​ക്ഷി​​ണം, നാ​​ലി​​നു നേ​​ര്‍​ച്ച വി​​ത​​ര​​ണം.

മേ​​യ് 23നു ​​കൊ​​ടി​​യി​​റ​​ക്ക് എ​​ന്നി​​വ ന​​ട​​ക്കു​​മെ​​ന്ന് വി​​കാ​​രി റ​​വ. ഡോ. ​​വ​​ര്‍​ഗീ​​സ് വ​​ര്‍​ഗീ​​സ് ക​​ല്ലൂ​​ര്‍, സ​​ഹ​​വി​​കാ​​രി​​മാ​​രാ​​യ ഫാ. ​​കു​​ര്യാ​​ക്കോ​​സ് ഈ​​പ്പ​​ന്‍ ഊ​​ള​​യ്ക്ക​​ല്‍, ഫാ. ​​ബ്ല​​സ​​ന്‍ മാ​​ത്യു ജോ​​സ് വാ​​ഴ​​ക്കാ​​ലാ​​യി​​ല്‍, ഫാ. ​​വ​​ര്‍​ഗീ​​സ് പി. ​​വ​​ര്‍​ഗീ​​സ് ആ​​നി​​വേ​​ലി​​ല്‍, ട്ര​​സ്റ്റി​​മാ​​രാ​​യ ഫി​​ലി​​പ്പോ​​സ് വി. ​​ഏ​​ബ്ര​​ഹാം, എ​​ന്‍.​​കെ. മാ​​ത്യു, സെ​​ക്ര​​ട്ട​​റി സി​​ബി ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ അ​​റി​​യി​​ച്ചു.