ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യില്‍ മ​രു​ന്നി​നാ​യി രോ​ഗി​ക​ളുടെ നീ​ണ്ട കാ​ത്തി​രി​പ്പ്
Friday, May 3, 2024 11:29 PM IST
പാ​ലാ: ജ​ന​റ​ല്‍ ആ​ശുപ​ത്രി​യി​ലെ ഫാ​ര്‍​മ​സി​യി​ല്‍ നി​ന്നു മ​രു​ന്നു ല​ഭി​ക്കാന്‍ മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തുനി​ല്‍​ക്കേ​ണ്ടി വ​രു​ന്ന​താ​യി പ​രാ​തി. നീ​ണ്ട ക്യൂ​വി​നു ശേ​ഷം അ​വ​സാ​നം പ​ല മ​രു​ന്നു​ക​ളും ഇ​ല്ലെ​ന്ന മ​റു​പ​ടി​യും ല​ഭി​ക്കും. അ​റു​പ​തു വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കു പ്ര​ത്യേ​ക കൗ​ണ്ട​ര്‍ ഉ​ണ്ടെ​ങ്കി​ലും സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്‍​മാ​രു​ടെ​യും ര​ണ്ടു നി​ര​യ്ക്കുംകൂ​ടി ഒ​റ്റ കൗ​ണ്ട​റാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

മ​രു​ന്നി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പ്രാ​യ​മാ​യ​വ​രെ പ​റ​ഞ്ഞു മ​ന​സിലാ​ക്കി വ​രു​മ്പോ​ള്‍ ക്യൂ​വി​ല്‍ നി​ല്‍​ക്കു​ന്ന​വ​രു​ടെ കാ​ത്തി​രി​പ്പ് വീ​ണ്ടും നീ​ളും. ഇ​വ​ര്‍​ക്ക് ഇ​രി​ക്കാ​ന്‍ ഇ​രി​പ്പ​ിട​വു​മി​ല്ല.

അ​ഞ്ചു കൗ​ണ്ട​റു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് സ്റ്റാ​ഫു​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ര​ണ്ടു കൗ​ണ്ട​റു​ക​ള്‍ പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

അ​ഞ്ചു കൗ​ണ്ട​റു​ക​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ കു​റി​ക്കു​ന്ന എ​ല്ലാ മ​രു​ന്നു​ക​ളും രോ​ഗി​ക​ള്‍​ക്കു ന​ല്‍​ക​ണ​മെ​ന്നും ഇ​രി​പ്പ​ിട​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നും പാ​ലാ പൗ​രാ​വ​കാ​ശ സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​യി ക​ള​രി​ക്ക​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.