അതിരൂപത സണ്ഡേസ്കൂള് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം ഇന്ന്
1423539
Sunday, May 19, 2024 7:06 AM IST
വെട്ടിക്കല്പുരയിടം: ചങ്ങനാശേരി അതിരൂപതയുടെ ഈ വര്‍ഷത്തെ സണ്ഡേസ്കൂള് പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം ഇന്നു രാവിലെ ഏഴിന് നെടുംകുന്നം ഫൊറോനയിലെ വെട്ടിക്കല്പുരയിടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും.
പന്തക്കുസ്താദിനമായ ഇന്ന് കുട്ടികളുടെ ആഘോഷമായ കുര്‍ബാന സ്വീകരണവും നടക്കും.
അതിരൂപത ദിനത്തിന് മുന്നോടിയായുള്ള ഇടവകതല ആഘോഷവും യുവജനങ്ങളുടെ ഫ്ളാഷ് മോബും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
അതിരൂപത ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. സാജന് പുളിക്കല്‍, ഇടവക വികാരി ഫാ. ജോണ്സണ് ചാലയ്ക്കല്‍ എന്നിവര്‍ പ്രസംഗിക്കും.