ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫി അനാച്ഛാദനം ചെയ്തു
1601333
Monday, October 20, 2025 7:14 AM IST
കോട്ടയം: ശ്രീചിത്തിര കേരളാ സ്റ്റേറ്റ് റാങ്കിംഗ് പുരുഷ ഡബിള്‍സ് ടെന്നീസ് ടൂര്‍ണമെന്റ് വിജയികള്‍ക്കുള്ള ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയുടെ അനാച്ഛാദനം കോട്ടയം പ്രസ് ക്ലബില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ നിര്‍വഹിച്ചു. തു
ടർന്ന് ട്രോഫി കേരള ടെന്നീസ് അസോസിയേഷനു കൈമാറി. ഉമ്മന്‍ ചാണ്ടി ടെന്നീസിനു നല്കിയ സംഭാവനകളുടെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ശ്രീചിത്തിര ടെന്നീസ് ടൂര്‍ണമെന്റിന് ട്രോഫി നല്‍കിയതെന്നു ഭാരവാഹികള്‍ വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന് ചെയര്മാന് ചാണ്ടി ഉമ്മന്‍ എംഎല്‍എ, മന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ട്രസ്റ്റി മറിയാമ്മ ഉമ്മന്‍, മാനേജിംഗ് ട്രസ്റ്റി ഡോ. മറിയ ഉമ്മന്‍, കേരളാ ടെന്നീസ് അസോസിയേഷന് മുന്‍ പ്രസിഡന്റ് ജേക്കബ് കള്ളിവയലില്‍, തിരുവനന്തപുരം ജില്ലാ ടെന്നീസ് അസോസിയേഷന് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍, എഫിനോവ ഉമ്മന്‍ റിച്ചി തുടങ്ങിയവര്‍ പങ്കെടുത്തു.