തീർത്ഥാടന പദയാത്ര തിങ്കളാഴ്ച
1601083
Sunday, October 19, 2025 3:49 PM IST
ഇടയ്ക്കാട്ട്: കോട്ടയം അതിരൂപതയിലെ ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ ധന്യൻ മാർ മാത്യു മാക്കിലിന്റെ കബറിടം സ്ഥിതിചെയ്യുന്ന ഇടയ്കാട്ട് സെന്റ് ജോർജ് ദൈവാലയത്തിലേക്ക് പദയാത്ര നടത്തുന്നു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മള്ളുശേരി സെന്റ് തോമസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ നിന്നും ആരംഭിക്കുന്ന പദയാത്ര വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിയിൽ ഇടയ്ക്കാട്ട് പള്ളിയിൽ ആശീർവാദ പ്രാർഥന നടത്തും.
തുടർന്നുള്ള പിതൃസമ്മാനം പദ്ധതിയുടെ നറുക്കെടുപ്പ് ദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും.