ആലംപറമ്പ് - കോയിപ്പുറം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി
1600781
Saturday, October 18, 2025 6:42 AM IST
തൃക്കൊടിത്താനം: പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ ആലംപറമ്പ് - കോയിപ്പുറം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും 27 ലക്ഷം രൂപ മുതല്‍മുടക്കിയാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന് യാത്രയോഗ്യമല്ലായിരുന്ന റോഡാണിത്.
യോഗത്തില്‍ വാര്‍ഡ് മെംബര്‍ പി.ടി. ബിനു, ഷാജി കോലേട്ട്, സജി ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.