60-ാം വിവാഹവാര്‍ഷികം ഭിന്നശേഷിക്കാർക്കൊപ്പം ആഘോഷിക്കാൻ ദന്പതികൾ
1600780
Saturday, October 18, 2025 6:42 AM IST
ചങ്ങനാശേരി: എന്‍എസിസി ഉദ്യോഗസ്ഥരായിരുന്ന ഫാത്തിമാപുരം മുരിക്കനാട്ട് ജോര്‍ജ് തോമസ്-സെലിന് ദമ്പതികളുടെ അറുപതാം വിവാഹവാര്‍ഷികാഘോഷം ഭിന്നശേഷിക്കാരോടൊപ്പമാണ്. കുന്നന്താനം ദൈവപരിപാലന ഭവനില്‍ ഇന്നാണ് ആഘോഷപരിപാടികള്‍.
ജോര്‍ജ് തോമസ് എന്‍സിസി വിഭാഗത്തിലെ സൂപ്രണ്ടും സെലിന് അതേവിഭാഗത്തിലെ തന്നെ ഉദ്യോഗസ്ഥയുമായിരുന്നു. സമുദായ, സാമൂഹിക, സാംസ്കാരിക, രംഗത്തെ സജീവ പ്രവര്‍ത്തകരാണ് ഈ ദമ്പതികള്‍.
ഉദ്യോഗകാണ്ഡം, മൈത്രി, മനാസേ(നോവല്‍), എമ്പയര്‍ സ്റ്റേറ്റ് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവും എസ്വിഡി സെമിനാരി സ്ഥാപകന്‍ ആര്‍നോള്‍ഡ് ജാന്‍സന്റെ ജീവചരിത്രത്തിന്റെ മലയാള വിവര്‍ത്തകനുമാണ്.
മക്കള്‍: ഡോ. ഷൈന്‍ ജോര്‍ജ്, നിഷ സന്തോഷ്, ഡോ. നിമിഷ ആനി ഫിലിപ്പ്.