യുവാവിനെ മർദിച്ച് പണവും ഫോണും തട്ടിയെടുത്തവർ പിടിയിൽ
1600772
Saturday, October 18, 2025 6:25 AM IST
ഗാന്ധിനഗർ: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയും കൈവശമുണ്ടായിരുന്ന 5000 രൂപയും 20,000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും കവരുകയും ചെയ്ത കേസിലെ പ്രതികളെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പനച്ചിക്കാട്, പൂവന്തുരുത്ത് സ്വദേശികളാണ് പിടിയിലായത്. പൂവന്തുരുത്ത് സ്വദേശി കടുവാക്കുളം പുത്തൻപറമ്പ് വികാസ് (25) പനച്ചിക്കാട് മൂലേടം ഇല്ലിപ്പറമ്പിൽ രാഹുൽ (38 ), പൂവന്തുരുത്ത് പള്ളം ഭാഗത്ത് പനയിൽ ജിഷ്ണു (30) പൂവന്തുരുത്ത് സൗപർണിക രൂപക് വിജയൻ (39) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്ഐ ജയപ്രകാശ് എന്‍., ബിജുമോന് ആര്.,
എസ്സിപിഒ രഞ്ജിത്ത് ടി.ആര്., സിപിഒമാരായ അനൂപ് പി.ടി., ശ്രീനിഷ് തങ്കപ്പന്, വേണുഗോപാല്‍ എ.എന്‍. എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.പ്രതികളായ ജിഷ്ണുവിനും വികാസിനുമെതിരേ ചിങ്ങവനം സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്.