‘വിഷന്‍-2031’ സെമിനാര്‍ ഇന്ന്
1600767
Saturday, October 18, 2025 6:25 AM IST
കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന വിഷന്‍ 2031 സംസ്ഥാനതല സെമിനാര്‍ ഇന്ന് കോട്ടയത്ത് നടക്കും. രാവിലെ 10നു മാമ്മന്‍മാപ്പിള ഹാളില്‍ മന്ത്രി ഡോ. ആര്. ബിന്ദു സെമിനാറില്‍ സമീപന രേഖ അവതരിപ്പിക്കും. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും.
എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. സി.ടി. അരവിന്ദകുമാര്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിളാ മേരി ജോസഫ്, കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ കെ. സുധീര്‍ എന്നിവര്‍ പ്രസംഗിക്കും.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് പ്രഫ. രാജന് ഗുരുക്കള്‍ അധ്യക്ഷത വഹിക്കുന്ന പ്ലീനറി സെഷനില്‍ പ്രഫസര്‍മാരായ എന്‍.വി. വര്‍ഗീസ്, ഗംഗന് പ്രതാപ്, സജി ഗോപിനാഥ്, ശ്യാം ബി. മേനോന് എന്നിവര്‍ പ്രസംഗിക്കും.
ബസേലിയസ്, ബിസിഎം കോളജുകളിലായി വിവിധ വിഷയങ്ങളില്‍ സമാന്തര സെഷനുകളും നടക്കും. പാനല്‍ സംഗ്രഹങ്ങളുടെ അവതരണം നടക്കും.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി പ്രഫ. രാജന് വര്‍ഗീസ് മോഡറേറ്റര്‍ അയിരിക്കും. മന്ത്രി ഡോ. ആര്. ബിന്ദു ക്രോഡീകരണവും ഉപസംഹാരവും നടത്തും.