കങ്ങഴയില്‍ വികസനസദസ്
1600782
Saturday, October 18, 2025 6:42 AM IST
കോട്ടയം: കങ്ങഴ പഞ്ചായത്തിലെ വികസന സദസ് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.എസ്. റാംലാ ബീഗം അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ റിസോഴ്സ് പേഴ്സണ്‍ എസ്.കെ. ശ്രീനാഥും പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ സെക്രട്ടറി കെ.എം. ഷീബാമോളും അവതരിപ്പിച്ചു.
വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബു ഫിലിപ്പ്, പഞ്ചായത്തംഗങ്ങളായ ജയാ സാജു, എം.എ. ആന്ത്രയോസ്, വത്സലകുമാരി എ.എം. മാത്യു എന്നിവര്‍ പങ്കെടുത്തു.