കുറിച്ചിയില്‍ പൊടിപ്പാറ കുടിവെള്ള പദ്ധതി ആരംഭിച്ചു
1600469
Friday, October 17, 2025 7:15 AM IST
കുറിച്ചി: കുറിച്ചി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പൊടിപ്പാറ കുടിവെള്ള പദ്ധതി ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് 2023-24 വികസന ഫണ്ടില്‍നിന്ന് അഞ്ച്ലക്ഷം രൂപ വകയിരുത്തി ആരംഭിച്ച പദ്ധതി കേരള സംസ്ഥാന ഭൂജല വകുപ്പില്‍നിന്ന് അഞ്ച് ലക്ഷം രൂപകൂടി ലഭ്യമാക്കി ആകെ 10 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്.
42 കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാകും. പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന് അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചന് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
പള്ളം ബ്ലോക്ക് പഞ്ചായത്തംഗം ഷീലമ്മ ജോസഫ്, വാര്‍ഡ് മെമ്പര്‍ ബിജു എസ്. മേനോന്, പഞ്ചായത്തംഗം അഭിജിത്ത് മോഹനന്, ഇത്തിത്താനം ജനതാ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍, ജോസുകുട്ടി കണ്ണന്തറ എന്നിവര്‍ പ്രസംഗിച്ചു.