അയര്‍ക്കുന്നം വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് പള്ളിയിൽ തിരുനാള്‍
1600204
Thursday, October 16, 2025 6:56 AM IST
അയര്‍ക്കുന്നം: വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പു പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ നാളെ മുതല്‍ 26 വരെ ആഘോഷിക്കും. നാളെ വൈകുന്നേകം 5.15നു കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന, ഫാ. ജോസഫ് മീനായിക്കോടത്ത്.
18നു വൈകുന്നേരം 5.30നു വിശുദ്ധ കുര്‍ബാന, നൊവേന ഫാ. തോമസ് പഴുവക്കാട്ടില്‍. 19നു രാവിലെ എട്ടിനു വിശുദ്ധ കുര്‍ബാന, നൊവേന പ്രസംഗം ഫാ. ജോണി കാഞ്ഞിരംപറമ്പില്‍, 20 മുതല്‍ 25 വരെ വൈകുന്നേരം 5.30നു വിശുദ്ധ കുര്‍ബാന, നൊവേന, പ്രസംഗം എന്നിവയുണ്ടായിരിക്കും. ഫാ. ഡൊമിനിക് സാവിയോ, ഫാ. ഷാജി പല്ലാട്ടു മഠത്തില്‍, ഫാ. റൊണാള്‍ഡ് മാത്യു പുത്തന്‍പറമ്പില്‍, ഫാ. അഗസ്റ്റിന് കല്ലറയ്ക്കല്‍, ഫാ ആന്റണി കിഴക്കേവീട്ടില്‍, ഫാ. വില്സന് കപ്പാട്ടില്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.
24നു വൈകുന്നേരം നാലിനു കഴുന്നു പ്രദക്ഷിണവും രാത്രി ഏഴിനു കുട്ടികളുടെ കലാപരിപാടികളുമുണ്ടായിരിക്കും. 25നു വൈകുന്നേരം വിശുദ്ധ കുര്‍ബാനയ്ക്കുശേഷം അയര്‍ക്കുന്നം കുരിശടിയിലേയ്ക്ക് പ്രദക്ഷിണം. 26നു രാവിലെ 10.30നു തിരുനാള്‍ കുര്‍ബാന ഫാ. റോണി മഠത്തില്‍പറമ്പില്‍, പ്രസംഗം ഫാ. അനില്‍ തൊണ്ടംപള്ളില് തുടര്‍ന്നു ദിവ്യ കാരുണ്യ പ്രദക്ഷിണം, കൊടിയിറക്ക്, നേര്‍ച്ച. തിരുനാള്‍ ശുശൂഷകള്‍ക്കു വികാരി ഫാ. ജോണി കാഞ്ഞിരംപറമ്പില്‍ നേതൃത്വം നല്‍കും.