നൂതന പഴവർഗവിളകൾ: പഠന പരിപാടി സംഘടിപ്പിച്ചു
1599705
Tuesday, October 14, 2025 11:53 PM IST
എലിക്കുളം: കൃഷിഭവൻ അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസിയുമായി സഹകരിച്ച് "നൂതന പഴവർഗവിളകൾ അറിയേണ്ടവ' എന്ന വിഷയത്തിൽ കാർഷിക പഠന പരിപാടി സംഘടിപ്പിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി ഉദ്ഘാടനം ചെയ്തു.
എലിക്കുളം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഷാജി അധ്യക്ഷത വഹിച്ചു.
എലിക്കുളം കൃഷി ഓഫീസർ കെ. പ്രവീൺ, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, ആത്മ-ബിടിഎം ഡയാന സക്കറിയ, സലേഷ് ആന്റണി പുതുവയലിൽ, ടോമു ജോസ് ചൂനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. കാഞ്ഞിരപ്പള്ളി ഹോം ഗ്രോൺ അഗ്രി ബയോടെക്കിലെ ഫാക്കൽട്ടി വി.സി. സെബാസ്റ്റ്യൻ പഠനപരിപാടികൾക്ക് നേതൃത്വം നൽകി.