ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷൻ സമ്മേളനം
1599417
Monday, October 13, 2025 7:07 AM IST
കോട്ടയം: കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന് കോട്ടയം യൂണിറ്റ് സമ്മേളനം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് എന്‍. പ്രതീഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.കെ. ഫിലിപ്പുകുട്ടി, ടി.സി. അന്‍സാരി, വേണുഗോപാലന്‍ നായര്‍, ബോബി തോമസ്, എ.എസ്. പ്രമി, ഗിരീഷ് മത്തായി, അനിയന് ജേക്കബ്, കെ. സുകുമാര്‍, ബേബി തോമസ്, പി.എസ്. ശശിധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രക്ഷാധികാരിയായി ജി. രവീന്ദ്രന് ആര്യാസ് ഗ്രാന്‍ഡ്, പ്രസിഡന്റായി എ.എസ്. പ്രേമി കരിമ്പുംകാല, സെക്രട്ടറിയായി ബിജു തോമസ് ലീ ബെസ്റ്റ്, ട്രഷററായി കെ. സുകുമാര്‍ ആനന്ദ് ഹോട്ടല്‍, വൈസ് പ്രസിഡന്റായി വി.ആര്. ജമാല്‍ മാഹി കഫെ, ജോയിന്റ് സെക്രട്ടറിയായി സജിത് കുമാര്‍ ധന്യ ഹോട്ടല്‍ എന്നിവര്‍ അടങ്ങിയ 13 അംഗ ഭരണസമിതിയെയും തെരഞ്ഞെടുത്തു.