പേരാമ്പ്ര അതിക്രമം: യൂത്ത് കോൺഗ്രസ് പ്രതിഷേധം
1599149
Sunday, October 12, 2025 7:04 AM IST
കോട്ടയം: ഷാഫി പറമ്പില്‍ എംപി, കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരേ പേരാമ്പ്രയില്‍ ഉണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ചു കോട്ടയം ടൗണില്‍ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരീശങ്കര്‍, വിഷ്ണു ചെമ്മണ്ടവള്ളി, രാഷ്മോന്‍ ഒറ്റട്ടില്, ബബുലു എന്നിവരെ അറസ്റ്റ് ചെയ്തു.
പ്രതിഷേധ യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ സമരം കെപിസിസി ജനറല്‍ സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാക്കള്‍ ജോബിന് ജേക്കബ്, കെ.കെ. ഷാജി, സിബി ജോണ്‍, ടോം കോര, കെ.എന്‍. നൈസാം, സെബാസ്റ്റ്യന്‍ ജോയ്, എം.കെ. ഷമീര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് പയസ് എന്നിവര്‍ പ്രസംഗിച്ചു.
പുതുപ്പള്ളിയിൽ പ്രതിഷേധം
പുതുപ്പള്ളി: ഷാഫി പറമ്പിലിനെ മർദിച്ചതിൽ പുതുപ്പള്ളിയിൽ വൻ പ്രതിഷേധം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ചുറ്റി നടത്തിയ പ്രകടനത്തിനുശേഷം ബ്ലോക്ക് പ്രസിഡന്റ് കെ.ബി. ഗിരീശന്റെ അധ്യക്ഷതയിൽ പുതുപ്പള്ളി കവലയിൽ ചേർന്ന യോഗം ഡിസിസി സെക്രട്ടറി സാബു പുതുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ഡിസിസി സെക്രട്ടറി ജെജി പാലയ്ക്കലോടി, അഡ്വ. സിജു കെ. ഐസക്ക്, അനിയൻ മാത്യു, മാത്തച്ചൻ പാമ്പാടി, തോമസ് ചെറിയാൻ, ലത മോഹനൻ, സാം കെ. വർക്കി, ബീന കുന്നത്ത് എന്നിവർ പ്രസംഗിച്ചു.