തിടനാട്, ഭരണങ്ങാനം പഞ്ചായത്തുകളിൽ വികസനസദസ്
1599182
Sunday, October 12, 2025 11:40 PM IST
തിടനാട്: തിടനാട് പഞ്ചായത്തിലെ വികസനസദസ് ഇന്നു രാവിലെ 10.30ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിക്കും.
റിസോഴ്സ് പേഴ്സണ്‍ ജയകുമാര്‍, പഞ്ചായത്ത് സെക്രട്ടറി പി.പി. മണിയപ്പന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി മാത്യു, ജോസഫ് ജോര്‍ജ്, മിനി സാവിയോ, പഞ്ചായത്തംഗങ്ങളായ ഓമന രമേശ്, പ്രിയ ഷിജു, ജോസ് ജോസഫ്, ബെറ്റി ബെന്നി, ജോഷി ജോര്‍ജ്, സന്ധ്യ എസ്. നായര്‍, എ.സി. രമേശ്, ഷെറിന് ജോസഫ്, മിനി ബിനോ, ലിസി തോമസ്, കെ.വി. സുരേഷ് കുമാര്‍, വിജി ജോര്‍ജ്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഓമന ശശി എന്നിവര്‍ പങ്കെടുക്കും.
ഭരണങ്ങാനം: ഭരണങ്ങാനം പഞ്ചായത്തിലെ വികസനസദസ് നാളെ രാവിലെ 11ന് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോര്‍ജ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് ചെറുവള്ളില്‍, ബ്ലോക്ക് മെംബര്‍ ജോസ് ചെമ്പകശേരി, പഞ്ചായത്ത് മെംബര്‍മാരായ അനുമോള്‍ മാത്യു, ജോസുകുട്ടി അമ്പലമറ്റം, സുധ ഷാജി, ജെസി ജോസ് തുടങ്ങിയവര്‍ പ്രസംഗിക്കും. പഞ്ചായത്ത് സെക്രട്ടറി വികസനരേഖ അവതരിപ്പിക്കും.