പഴയ ആശുപത്രി കോമ്പൗണ്ട് ഇനി ഓപ്പണ്‍ ജിംനേഷ്യം
1599176
Sunday, October 12, 2025 11:40 PM IST
പൈക: പൈക സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പഴയ ആശുപത്രി കോമ്പൗണ്ട് ഇനി ഓപ്പണ്‍ ജിംനേഷ്യമാകും. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെ ചെങ്ങളം ഡിവിഷനു കീഴിലാണ് പദ്ധതി നടപ്പിലാക്കിയത്. ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് 4,12,000 രൂപയാണ് അനുവദിച്ചത്. വ്യായാമത്തിന് ആവശ്യമായ വിവിധയിനം ഉപകരണങ്ങളും സാമഗ്രികളും ഇവിടെ സ്ഥാപിച്ചു. പ്രായഭേദമെന്യേ ആളുകള്‍ക്ക് ഇവിടെ വ്യായാമത്തിന് സൗകര്യമുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ. മാണി എംപി നിര്‍വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് അധ്യക്ഷത വഹിച്ചു.എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, ഖാദി ബോര്‍ഡംഗം സാജന് തൊടുക, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.