മേവട സുഭാഷ് ഗ്രന്ഥശാലയ്ക്ക് പുതിയ മന്ദിരം; 58 ലക്ഷം രൂപ അനുവദിച്ചു
1599185
Sunday, October 12, 2025 11:40 PM IST
പാലാ: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മേവട സുഭാഷ് ഗ്രന്ഥശാലയ്ക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് മാണി സി. കാപ്പന് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 58 ലക്ഷം രൂപ അനുവദിച്ചു. പുതിയ മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനം മാണി സി. കാപ്പന് എംഎല്‍എ നിര്‍വഹിച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ. ജോര്‍ജിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് ആര്. വേണുഗോപാല്‍, പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോസി ജോസഫ്, പഞ്ചായത്ത് മെംബർമാരായ മഞ്ജു ദിലീപ്, പി.സി. ജോസഫ്, സ്മിത വിനോദ്, ടി.സി. ശ്രീകുമാര്‍, പി.ടി. തോമസ് പുറ്റനാനിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.