പൊ​ൻ​കു​ന്നം: ആ​ല​പ്പു​ഴ ക​ല​വൂ​ർ കൃ​പാ​സ​ന​ത്തി​ൽ​നി​ന്ന് തു​ട​ങ്ങു​ന്ന ഒ​രു​ല​ക്ഷം പേ​രു​ടെ മ​ഹാ​റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി പൊ​ൻ​കു​ന്നം യൂ​ണി​റ്റി​ൽ​നി​ന്ന് യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കും.

25നു ​രാ​വി​ലെ ഏ​ഴി​നു മു​ന്പ് കൃ​പാ​സ​ന​ത്തി​ൽ എ​ത്തും​വി​ധം ബ​സു​ക​ൾ പു​റ​പ്പെ​ടും. കൃ​പാ​സ​ന​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ജ​പ​മാ​ല മ​ഹാ​റാ​ലി ഉ​ച്ച​യ്ക്ക് 12ന് ​അ​ർ​ത്തു​ങ്ക​ൽ ബ​സി​ലി​ക്ക​യി​ൽ എ​ത്തും. മടക്ക​യാ​ത്ര അ​ർ​ത്തു​ങ്ക​ൽ പ​ള്ളി​യി​ൽ​നി​ന്നാ​ണ്.

പൊ​ൻ​കു​ന്ന​ത്തു​നി​ന്ന് 430 രൂ​പ​യും മു​ണ്ട​ക്ക​യ​ത്തു​നി​ന്ന് 480 രൂ​പ​യു​മാ​ണ് നി​ര​ക്ക്. ബ​ജ​റ്റ് ടൂ​റി​സം സെ​ൽ ഒ​രു​ക്കു​ന്ന യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ 9497888032 (പൊ​ൻ​കു​ന്നം), 9447572927 (മു​ണ്ട​ക്ക​യം) എ​ന്നീ ഫോ​ൺ​ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.