തല​യോ​ല​പ്പ​റ​മ്പ്:​ അമ്മ യെ ആ​ക്ര​മി​ക്കാ​ൻ ​ശ്ര​മി​ച്ച മ​ക​നെ ത​ട​ഞ്ഞ​ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് മ​കന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.​ത​ല​യോ​ല​പ്പറ​മ്പ് വ​ട​ക​ര വ​ലി​യ​വീ​ട്ടി​ൽ ത​ങ്ക​മ്മ(80)​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച മ​ക​ൻ മു​രു​ക(54)​നെ ത​ട​യാ​ൻ ശ്ര​മി​ച്ച​ത​ല​യോ​ല​പ്പ​റ​മ്പ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ​പി.​പി.​സു​ദ​ർ​ശ​നാ​ണ് മു​രു​കന്‍റെ ച​വി​ട്ടേ​റ്റ് വ​ല​തു​കൈ​ത്ത​ണ്ട​യ്ക്ക് പ​രി​ക്കേ​റ്റ​ത്.

ത​ല​യോ​ല​പ്പ​റ​മ്പ് പൊ​തി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സു​ദ​ർ​ശ​ന്‍റെ കൈ​യി​ലെ അ​സ്ഥി​യ്ക്ക് പൊ​ട്ട​ലു​ള്ള​താ​യി എ​ക്സ​റേ​യി​ൽ ക​ണ്ടെ​ത്തി.​പ​രി​ക്ക് ഭേ​ദ​മാ​യി​ല്ലെ​ങ്കി​ൽ ശ​സ്ത്ര​ക്രിയ​വേ​ണ്ടി​വ​രു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് മ​ക​ൻ മു​രു​ക​ൻ ക്രൂ​ര​മാ​യി മ​ർ​ദിക്കു​ന്നെന്ന് ത​ങ്ക​മ്മ പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ വി​ളി​ച്ച​റി​യി​ച്ചു. ഉ​ട​ൻ എ​സ്ഐ പി.​പി. സു​ദ​ർ​ശ​ന​ൻ എഎ​സ് ഐ ​രാ​ജേ​ഷു​മാ​യി ബൈ​ക്കി​ൽ വ​ട​ക​ര​യി​ൽ എ​ത്തി. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ മു​രു​ക​ൻ അ​സ​ഭ്യം പ​റ​ഞ്ഞ് എ​സ്ഐ സു​ദ​ർ​ശ​ന​ന്‍റെ യൂ​ണി​ഫോ​മി​ലെ വ​ല​തുവ​ശ​ത്തെ ഫ്ളാ​പ്പ് വ​ലി​ച്ചുകീ​റി.

​എ​സ്ഐ മു​രു​ക​ന്‍റെ കൈ​ ത​ട്ടി​മാ​റ്റു​ന്ന​തി​നി​ടെ പ്ര​തി വ​ല​തു​കാ​ൽ ഉ​യ​ർ​ത്തി എ​സ്ഐ ​യെ ച​വി​ട്ടിവീ​ഴ്ത്തി. പി​ന്നീ​ട് കൂടുതൽ പോ​ലീ​സ് എ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മുരുകനെ റി​മാ​ൻ​ഡ് ചെ​യ്തു.