പള്ളിക്കത്തോട്ടിൽ വികസനസദസ് ഇന്ന്
1599412
Monday, October 13, 2025 7:07 AM IST
പള്ളിക്കത്തോട്: പള്ളിക്കത്തോട്ടിലെ വികസനസദസ് ഇന്നു രാവിലെ 10.30ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിയമസഭാ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അധ്യക്ഷത വഹിക്കും.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ്, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ അഡ്വ. ബി. അശോക്, പഞ്ചായത്ത് സെക്രട്ടറി മായ എം. നായര്‍, അക്കൗണ്ടന്റ് റാം മോഹന്‍, വൈസ് പ്രസിഡന്റ് കെ. കെ. വിപിനചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം ടി. എന്‍. ഗിരീഷ്കുമാര്‍, പഞ്ചായത്തംഗങ്ങളായ എം. അശ്വതി, സനു ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.