കൊ​ഴു​വ​നാ​ല്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ അ​നു​വ​ദി​ച്ച 38 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച ര​ണ്ടു റോ​ഡു​ക​ളു​ടെ​യും നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന നാ​ലു റോ​ഡു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഇന്നു ന​ട​ത്തും.

കൊ​ഴു​വ​നാ​ല്‍ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡി​ല്‍ ആ​ലു​ത​റ​പ്പാ​റ-​തെ​ള്ളി​മ​രം റോ​ഡ്, തെ​ള്ളി​മ​രം-​കു​റു​മു​ണ്ട റോ​ഡ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം ഇന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് തെ​ള്ളി​മ​രം ജം​ഗ്ഷ​നി​ലും ത​ണ്ണീ​റാ​മ​റ്റം-​ത​ട്ടു​പാ​ലം റോ​ഡി​ലെ ടാ​റിം​ഗ് പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ത​കി​ടി​പ്പു​റം ഭാ​ഗ​ത്തും ചൂ​ര​യ്ക്ക​ല്‍-​കി​ഴ​ക്കേ​ക്കു​റ്റ് റോ​ഡി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗ് ഉ​ദ്ഘാ​ട​നം ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ചൂ​ര​യ്ക്ക​ല്‍ ഭാ​ഗ​ത്തും കൊ​ഴു​വ​നാ​ല്‍ പ​ള്ളി​ക്കു​ന്ന്-​പ​റ​പ്പ​ള്ളി​ല്‍ റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം വൈ​കു​ന്നേ​രം നാ​ലി​ന് പ​ള്ളി​ക്കു​ന്ന് ഭാ​ഗ​ത്തും കു​റു​മു​ണ്ട-​തെ​ള്ളി​മ​രം റോ​ഡ് കോ​ണ്‍​ക്രീ​റ്റിം​ഗി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​കു​ന്നേ​രം 4.30നും ​ന​ട​ത്തും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ ബി​ജു വി​വി​ധ യോ​ഗ​ങ്ങ​ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.