ചെമ്പ് പഞ്ചായത്ത് വികസന സദസ് ഇന്ന്
1599420
Monday, October 13, 2025 7:21 AM IST
ചെമ്പ്: ചെമ്പ് പഞ്ചായത്തിലെ വികസനസദസ് ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു കാട്ടിക്കുന്ന് നാസ് ഓഡിറ്റോറിയത്തില്‍ സി.കെ. ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ അധ്യക്ഷത വഹിക്കും.
പഞ്ചായത്ത് സെക്രട്ടറി എന്‍.അനൂപ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. എസ് ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രമേശന്, പഞ്ചായത്തംഗങ്ങളായ ആശ ബാബു, ലത അനില്‍ കുമാര്‍, അമല്‍രാജ്, ജില്ലാ പഞ്ചായത്തംഗം പി.എസ് പുഷ്പമണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജസീലാ നവാസ്, എം.കെ ശീമോന്,
പഞ്ചായത്തംഗങ്ങളായ നിഷ വിജു, സുനില്‍ മുണ്ടയ്ക്കല്‍, കെ.വി പ്രകാശന്, രമണി മോഹന്‍ദാസ്, റെജി മേച്ചേരി, രാഗിണി ഗോപി, ഉഷ പ്രസാദ്, ലയചന്ദ്രന്, രഞ്ജിനി ബാബു, വി.എ ശശി എന്നിവര്‍ പങ്കെടുക്കും.