വീടിനു തീപിടിച്ചു
1599155
Sunday, October 12, 2025 7:04 AM IST
വൈക്കം: വീടിനു തീപിടിച്ചതിനെത്തുടർന്ന് ഒരു മുറി കത്തിനശിച്ചു. കോവിലകത്തുംകടവ് മാർക്കറ്റിനു സമീപത്തു താമസിക്കുന്ന കല്ലറയ്ക്കൽ അനിരുദ്ധന്റെ വീടിനാണ് ഇന്നലെ വൈകുന്നേരം ആറോടെ തീപിടിച്ചത്. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല.
അനിരുദ്ധനും മകനും ക്ഷേത്രത്തിൽ പോയ സമയം വീട്ടിലെ ഇലക്ട്രിക് ഉപകരണത്തിൽനിന്നു തീ പടരുകയായിരുന്നെന്നാണ് കരുതുന്നത്. നാട്ടുകാർ തീ അണയ്ക്കാൻ നോക്കിയിട്ട് കഴിയാതെ വന്നതോടെ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.
ഇരുനില വീട്ടിലെ മുകളിലത്തെ ഒരു മുറി പൂർണമായി കത്തിനശിച്ചു. ഭാര്യ വിദേശത്തായതിനാൽ അനിരുദ്ധനും മകനും മാത്രമാണ് വീട്ടിൽ താമസം.