ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി-​​ക​​ണ്ണൂ​​ര്‍ റൂ​​ട്ടി​​ല്‍ പ്രീ​​മി​​യം സൂ​​പ്പ​​ര്‍ ഫാ​​സ്റ്റ് സ​​ര്‍വീ​​സു​​ക​​ളും തെ​​ങ്ങ​​ണ വ​​ഴി ഏ​​റ്റു​​മാ​​നൂ​​രി​​ന് പു​​തി​​യ സ​​ര്‍വീ​​സും ആ​​രം​​ഭി​​ച്ചു. ക​​ണ്ണൂ​​ര്‍ റൂ​​ട്ടി​​ല്‍ സ​​ര്‍വീ​​സ് ന​​ട​​ത്തി​​യി​​രു​​ന്ന പ​​ഴ​​ക്കം ചെ​​ന്ന സൂ​​പ്പ​​ര്‍ ഫാ​​സ്റ്റ് ബ​​സ് മാ​​റ്റി​​യാ​​ണ് പു​​തി​​യ പ്രീ​​മി​​യം സ​​ര്‍വീ​​സ് ആ​​രം​​ഭി​​ച്ച​​ത്.

തെ​​ങ്ങ​​ണ, പു​​തു​​പ്പ​​ള്ളി, മ​​ണ​​ര്‍കാ​​ട്, തി​​രു​​വ​​ഞ്ചൂ​​ര്‍, പേ​​രൂ​​ര്‍ വ​​ഴി​​യാ​​ണ് ഏ​​റ്റു​​മാ​​നൂ​​രി​​ന് പു​​തി​​യ ഓ​​ർ​​ഡി​​ന​​റി ബ​​സ് സ​​ര്‍വീ​​സ് തു​​ട​​ങ്ങി​​യ​​ത്. രാ​​വി​​ലെ എ​​ട്ടി​​ന് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍നി​​ന്നു പു​​റ​​പ്പെ​​ടു​​ന്ന ബ​​സ് 9.15ന് ​​ഏ​​റ്റു​​മാ​​നൂ​​രെ​​ത്തും. അ​​വി​​ടെ​​നി​​ന്നും 9.30ന് ​​ച​​ങ്ങ​​നാ​​ശേ​​രി​​ക്കു പു​​റ​​പ്പെ​​ടു​​ന്ന ബ​​സ് 10.45ന് ​​ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ എ​​ത്തും. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍നി​​ന്നു പു​​റ​​പ്പെ​​ടു​​ന്ന ബ​​സ് 5.15ന് ​​ഏ​​റ്റു​​മാ​​നൂ​​രെ​​ത്തും. 5.30ന് ​​തി​​രി​​കെ ച​​ങ്ങ​​നാ​​ശേ​​രി​​ക്കു പു​​റ​​പ്പെ​​ടും. ഈ ​​റൂ​​ട്ടി​​ല്‍ മ​​റ്റൊ​​രു ഓ​​ര്‍ഡി​​ന​​റി ബ​​സു കൂ​​ടി സ​​ര്‍വീ​​സ് ന​​ട​​ത്തു​​ന്നു​​ണ്ട്.

ക​​ണ്ണൂ​​ര്‍, ഏ​​റ്റു​​മാ​​നൂ​​ര്‍ ബ​​സ് സ​​ര്‍വീ​​സു​​ക​​ള്‍ ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ ഫ്‌​​ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍പേ​​ഴ്‌​​സ​​ണ്‍ കൃ​​ഷ്ണ​​കു​​മാ​​രി രാ​​ജ​​ശേ​​ഖ​​ര​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വാ​​ര്‍ഡ് കൗ​​ണ്‍സി​​ല​​ര്‍ ബീ​​ന ജോ​​ബി, എ​​ടി​​ഒ അ​​ഭി​​ലാ​​ഷ്, ജോ​​യി​​ച്ച​​ന്‍ പീ​​ലി​​യാ​​നി​​ക്ക​​ല്‍, സാ​​ജു മ​​ഞ്ചേ​​രി​​ക്ക​​ളം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.