സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനീക്കം ചെറുക്കണം
1599174
Sunday, October 12, 2025 11:40 PM IST
പൊൻകുന്നം: കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനീക്കം ചെറുക്കണമെന്ന് കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി കെ. അനിൽ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിഇയു ജില്ലാ പ്രസിഡന്റ് പി.കെ. സുജിത് കുമാർ അധ്യക്ഷത വഹിച്ചു.
പൊൻകുന്നം ലീലാമഹൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിനു തുടക്കംകുറിച്ച് ജില്ലാ പ്രസിഡന്റ് പതാക ഉയർത്തി. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. കെസിഇയു ജില്ലാ ജോയിന്റ് സെക്രട്ടറി എം.ആർ. രശ്മി, ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. ജയകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ. പ്രശാന്ത്, ട്രഷറർ ടി.എൻ. ഗിരീഷ് കുമാർ, സംസ്ഥാന പ്രസിഡന്റ് പി.എം. വാഹിദ, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ, സ്വാഗതസംഘം ചെയർമാൻ ഗിരീഷ് എസ്. നായർ, കൺവീനർ എ.ജെ. ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി പി.കെ. സുജിത് കുമാർ-പ്രസിഡന്റ്, ടി.എൻ. ഗിരീഷ് കുമാർ-സെക്രട്ടറി, ശ്രീരേഖ എസ്. നായർ-ട്രഷറർ, പി.എസ്. ജയകുമാർ, പി.ജി. പ്രമോദ് കുമാർ, ഗോപകുമാർ, കെ.എം. സുഭാഷ്, എം.ആർ. രശ്മി, സി.എസ്. വിനോദ് കുമാർ, ജയമോൾ-വൈസ് പ്രസിഡന്റുമാർ, പി.എസ്. ജയകൃഷ്ണൻ, ടി.ആർ. രവിചന്ദ്രൻ, കെ.എസ്. അമൃത് ലാൽ, ആർ. രതീഷ്, എ.ജെ. ഗിരീഷ് കുമാർ, ബിജു ആന്റണി, സോജ സുകുമാരൻ-ജോയിന്റ് സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു. 45 അംഗ ജില്ലാ കമ്മിറ്റിയെയും 21 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.