അല്‍ഫോന്‍സാ തീര്‍ഥാടനം
1599154
Sunday, October 12, 2025 7:04 AM IST
ഭരണങ്ങാനം: അല്‍ഫോന്‍സാ ഷ്റൈനില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ 17-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്ന് കൃതജ്ഞതാദിനവും അല്‍ഫോന്‍സാ തീര്‍ഥാടനവും നടക്കും. ഇന്നു രാവിലെ 11.30ന് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.
പാലാ രൂപത മിഷന് ലീഗിന്റെ നേതൃത്വത്തില്‍ രൂപതയിലെ വിശ്വാസപരിശീലനം 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ ഇന്ന് അല്‍ഫോന്‍സാ തീര്‍ഥാടനം നടത്തും. പാലാ ഭാഗത്തുനിന്നു വരുന്നവര്‍ മേരിഗിരി ആശുപത്രി യുടെ സമീപത്തും അരുവിത്തുറ ഭാഗത്തുനിന്നു വരുന്നവര്‍ വട്ടോളിക്കടവ് ഭാഗത്തും സമ്മേളിച്ച് റാലിയില്‍ പങ്കെടുക്കും.
ആദ്യ ബാച്ച് രാവിലെ പത്തിന് അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കലെത്തും. തുടര്‍ന്ന് ഇടവക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന. രണ്ടാമത്തെ ബാച്ച് 11.45നും മൂന്നാമത്തെ ബാച്ച് ഉച്ചകഴിഞ്ഞ് 1.30നും നാലാമത്തെ ബാച്ച് ഉച്ചകഴിത്ത് രണ്ടിനും കബറിടത്തിങ്കല്‍ എത്തിച്ചേരും.