പാ​ലാ: എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത​യു​ടെ​യും​ ക​ട​നാ​ട് ഫൊ​റോ​ന​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​യ​ലി​ല്‍ മെ​മ്മോ​റി​യ​ല്‍ വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ എ​സ്എം​വൈ​എം പൈ​ക യൂ​ണി​റ്റ് ചാ​മ്പ്യ​ന്മാ​രാ​യി. ക​ട​നാ​ട് ഫൊ​റോ​ന, അ​രു​വി​ത്തു​റ യൂ​ണി​റ്റ് ടീ​മു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി.

കൊ​ല്ല​പ്പ​ള്ളി ഫ്‌​ള​ഡ്‌​ലി​റ്റ് വോ​ളി​മ്പോ​ള്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ടൂ​ര്‍​ണ​മെ​ന്‍റ് ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ത​മ്പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എം​വൈ​എം ക​ട​നാ​ട് ഫൊ​റോ​ന ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ജോ​സ​ഫ് ആ​ട്ട​ങ്ങാ​ട്ടി​ല്‍ ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. എ​സ്എം​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി, പ്ര​സി​ഡ​ന്‍റ് അ​ന്‍​വി​ന്‍ സോ​ണി ഓ​ട​ച്ചു​വ​ട്ടി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റോ​ബി​ന്‍ ടി. ​ജോ​സ് താ​ന്നി​മ​ല തുടങ്ങിയ​വ​ര്‍ നേ​തൃ​ത്വം നല്‍കി.