കു​റു​പ്പ​ന്ത​റ: ടൈ​ലു​മാ​യെ​ത്തി​യ ക​ണ്ടെ​യ്ന​ര്‍ ലോ​റി നടുറോ ഡിൽ ത​ക​രാ​റി​ലാ​യി. ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ഏ​റ്റു​മാ​നൂ​ര്‍-​എ​റ​ണാ​കു​ളം റോ​ഡി​ല്‍ മാ​ഞ്ഞൂ​ര്‍ ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് സം​ഭ​വം.

എ​റ​ണാ​കു​ള​ത്തു​നി​ന്ന് ടൈ​ലു​മാ​യെ​ത്തി​യ ലോ​റി മാ​ഞ്ഞൂ​രി​ലെ സ്ഥാ​പ​ന​ത്തി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണംവി​ട്ട് പി​ന്നോ​ട്ടു​രു​ണ്ട് റോ​ഡി​നു കു​റു​കെ കിടന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​രു​വ​ശ​ത്തും ബ​സു​ക​ള​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നുപോ​കാ​നാ​കാ​ത്ത അവസ്ഥയായി. പി​ന്നീ​ട് ര​ണ്ട് ജെ​സി​ബി കൊ​ണ്ടു​വ​ന്ന് ക​ണ്ടെ​യ്ന​ര്‍ ലോ​റി റോ​ഡി​രി​കി​ലേ​ക്ക് ത​ള്ളി മാ​റ്റി​യ​ശേ​ഷം 10.30 ഓ​ടെ​ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

ക​ടു​ത്തു​രു​ത്തി പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് കു​റു​പ്പ​ന്ത​റ വ​ഴി​യും കോ​ത​ന​ല്ലൂ​ര്‍ വ​ഴി​യും വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​തി​രി​ച്ചുവി​ട്ടാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം ക​ണ്ട​ത്.