ഉപജില്ലാ കായികമേള: പാലാ സെന്റ് തോമസ് എച്ച്എസ്എസ് ചാമ്പ്യന്മാര്
1598919
Saturday, October 11, 2025 11:10 PM IST
പാലാ: പാലാ ഉപവിദ്യാഭ്യാസജില്ലാ കായികമേളയില്‍ 397 പോയിന്റ് നേടി പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 55 സ്വര്‍ണം, 31 വെള്ളി, 13 വെങ്കലം എന്നിങ്ങനെ 99 മെഡലുകള്‍ നേടിയാണ് സ്കൂൾ ചാമ്പ്യന്മാരായത്. 166 പോയിന്റുമായി പാലാ സെന്റ് മേരീസ് എച്ച്എസ്എസ് റണ്ണര്‍അപ്പായി. 85 പോയിന്റോടെ ഇടമറ്റം കെടിജെഎംഎച്ച്എസ് മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് രാമപുരം എഇഒ ജോളിമോള്‍ ഐസക് ട്രോഫി കൾ വിതരണം ചെയ്തു. ഉപവിദ്യാഭ്യാസജില്ലാ ഓഫീസര്‍ കെ.ബി. സജി അധ്യക്ഷത വഹിച്ചു.
മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും കായികാധ്യാപകന് മനു പി. ജയിംസിനെയും മാനേജര്‍ ഫാ. ജോസ് കാക്കല്ലില്‍, പ്രിന്‍സിപ്പല്‍ റെജിമോന് കെ. മാത്യു, ഹെഡ്മാസ്റ്റര് ഫാ. റെജിമോന് സ്കറിയ, പിടിഎ പ്രസിഡന്റ് വി.എം. തോമസ് എന്നിവര്‍ അഭിനന്ദിച്ചു.
ഡോ. തങ്കച്ചന് മാത്യുവിന്റെ പാലാ അല്ഫോന്സിയന് അത്ലറ്റിക് അക്കാദമിയുടെയും പാലാ ജംപിംഗ് അക്കാദമിയിലെ സതീശ് കുമാറിന്റെയും പരിശീലനമാണ് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നതിന് കുട്ടികള്‍ക്ക് സഹായകമായതെന്ന് പ്രിന്‍സിപ്പില്‍ റെജിമോന് കെ. മാത്യു പറഞ്ഞു.