കയാക്കിംഗ് ആൻഡ് കനോയിംഗ് ചാന്പ്യൻഷിപ്പ്: കുമരകം സ്വദേശിക്ക് നാലു മെഡലുകൾ
1599153
Sunday, October 12, 2025 7:04 AM IST
കുമരകം: ആലപ്പുഴ പുന്നമട സായിയിൽ നടക്കുന്ന ദേശീയ കയാക്കിംഗ് ആൻഡ് കനോയിംഗ് ചാമ്പ്യൻഷിപ്പിൽ കുമരകം സ്വദേശിക്ക് നാലു മെഡലുകൾ.
കുമരകം സ്വദേശി അപ്പു രാജേഷാണ് വിവിധ വിഭാഗങ്ങളിലായി ഒരു സ്വർണവും മൂന്ന് വെള്ളിയുമുൾപ്പെടെ നാലു മെഡലുകൾ കരസ്ഥമാക്കിയത്. കുമരകം മണലേൽപ്പറമ്പിൽ രാജേഷിന്റെയും മനിജയുടെയും മകനാണ് അപ്പു.