ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കുടുംബങ്ങളിൽനിന്ന് തുടങ്ങണം
1599183
Sunday, October 12, 2025 11:40 PM IST
പൊൻകുന്നം: ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കുടുംബങ്ങളിൽനിന്ന് തുടങ്ങണമെന്ന് കോട്ടയം ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ കെ.ആർ. അജയ്. പൊൻകുന്നം കർഷകസംഘത്തിന്റെ നേതൃത്വത്തിൽ പൊൻകുന്നം ഹോളിഫാമിലി പള്ളി പാരിഷ് ഹാളിൽ നടത്തിയ "ജീവനലഹരി' നാടകത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫൊറോന വികാരി റവ.ഡോ. തോമസ് പൂവത്താനിക്കുന്നേൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ അനുഗ്രഹപ്രഭാഷണവും മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയുടെയും ഇൻഫാമിന്റെയും ജോയിന്റ് ഡയറക്ടറായ ഫാ. ആൽബിൻ പുൽത്തകിടി മുഖ്യപ്രഭാഷണവും നടത്തി.
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ മികച്ച കർഷകരും കലാകാരന്മാരുമായ 22 വ്യക്തികളെ ഉൾപ്പെടുത്തി ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവായ റവ.ഡോ. റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ രചനയും സംവിധാനവും നിർവഹിച്ച ജീവനലഹരി എന്ന നൃത്ത, സംഗീത, സംഘ നാടകമാണ് അവതരപ്പിച്ചത്.