കിടങ്ങൂര്‍ ഡിവിഷനിലെ എല്ലാ അങ്കണവാടികളിലും സ്മാര്‍ട്ട് ടിവി
1599160
Sunday, October 12, 2025 7:15 AM IST
പാലാ: ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള കിടങ്ങൂര്‍, മുത്തോലി, കൊഴുവനാല്‍, അകലക്കുന്നം, എലിക്കുളം, മീനച്ചില്‍ പഞ്ചായത്തുകളിലെ 58 പഞ്ചായത്തു വാര്‍ഡുകളിലായി ആകെയുള്ള 74 അങ്കണവാടികളില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് സ്മാര്‍ട്ട് ടി.വി. സ്ഥാപിച്ചു. 32 ഇഞ്ചിന്റെ എല്‍ഇഡി സ്മാര്‍ട്ട് ടിവിയാണ് എല്ലാ അങ്കണവാടികള്‍ക്കും നല്‍കിയത്.
ളാലം ബ്ലോക്കിലെ കൊഴുവനാല്‍ പഞ്ചായത്തിലെ 16 അങ്കണവാടികളില്‍ സ്ഥാപിച്ച സ്മാര്‍ട്ട് ടി.വി.യുടെ സ്വിച്ച് ഓണ്‍ കര്‍മം 14ന് രാവിലെ 9.30ന് കൊഴുവനാല്‍ അങ്കണവാടിയിലും മുത്തോലി പഞ്ചായത്തിലെ 17 അങ്കണവാടികളില്‍ സ്ഥാപിച്ചിരിക്കുന്ന സ്മാര്‍ട്ട് ടിവിസ്വിച്ച് ഓണ്‍ കര്‍മം അന്നു രാവിലെ 11ന് കടപ്പാട്ടൂര്‍ അങ്കണവാടിയിലും മീനച്ചില്‍ പഞ്ചായത്തിലെ നാല് അങ്കണവാടികളില്‍ സ്ഥാപിച്ച സ്മാര്‍ട്ട് ടി.വി.യുടെ സിച്ച് ഓണ്‍കര്‍മം അന്നുച്ചയ്ക്ക് 12.15 ന് പൂവരണി പള്ളി അങ്കണവാടിയിലും നടത്തും.
കിടങ്ങൂര്‍ പഞ്ചായത്തിലെ സ്മാര്‍ട്ട് ടിവിയുടെ സ്വിച്ച് ഓണ്‍ കര്‍മം അന്നുച്ചകഴിഞ്ഞ് 1.30ന് കുമ്മണ്ണൂര്‍ അങ്കണവാടിയില്‍ നടക്കും. അകലകുന്നം പഞ്ചായത്തിലെ സ്മാര്‍ട്ട് ടിവികളുടെ സ്വിച്ച് ഓണ്‍ കർമം 2.30ന് മുണ്ടന്‍കുന്ന് അങ്കണവാടിയിലും എലിക്കുളം പഞ്ചായത്തിലെ സ്മാര്‍ട്ട് ടിവികളുടെ സ്വിച്ച് ഓണ്‍ കര്‍മം ഉച്ചകഴിഞ്ഞ് 3.30ന് ഉരുളികുന്നം അങ്കണവാടിയിലും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗറും ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കലും ഉദ്ഘാടനങ്ങൾ നിര്‍വഹിക്കും.
വിവിധ പഞ്ചായത്തുകളിലെ യോഗങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.ഇ.എം. ബിനു, രഞ്ജിത്ത് ജി. മീനാഭവന്‍, ലീലാമ്മ ബിജു, ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, സിന്ധു അനില്‍കുമാര്‍, സോജന് തൊടുകയില്‍ എന്നിവര്‍ അധ്യക്ഷത വഹിക്കും.