തെരുവുനായ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
1598974
Sunday, October 12, 2025 12:39 AM IST
വെള്ളൂർ: തെരുവുനായയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. വെള്ളൂർ ഇറുമ്പയം ഒറക്കനാംകുഴിയിൽ ബിനു ദേവസ്യ(43)ക്കാണ് മാരകമായി മുറിവേറ്റത്.
ഇറുമ്പയം മുദ്രവേലിൽ ഭാഗത്ത് ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. യുവാവും സുഹൃത്തുക്കളും ചേർന്ന് ഇവരുടെ മറ്റൊരു സുഹൃത്തിന്റെ വീടുപണി നടത്തുന്നതിനിടയിൽ കെട്ടിടത്തിനുള്ളിലേക്ക് പാഞ്ഞു കയറിവന്ന തെരുവുനായ ബിനുവിന്റെ കാലിലും കൈയിലും കടിക്കുകയായിരുന്നു.
ഭീതി ജനിപ്പിക്കുന്ന തരത്തിൽ ആക്രമണം നടത്തിയ തെരുവുനായെ ആറ് കെട്ടിട നിർമാണ തൊഴിലാളികൾ ചേർന്ന് അടിച്ചശേഷമാണ് കടി നിർത്തിയത്.
മാരകമായി പരിക്കേറ്റ ബിനു ദേവസ്യയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകി.