കോ​​ട്ട​​യം: അ​​ഞ്ചു വ​​യ​​സി​​നു താ​​ഴെ​​യു​​ള്ള കു​​ഞ്ഞു​​ങ്ങ​​ള്‍​ക്ക് ന​​ല്‍​കു​​ന്ന പോ​​ളി​​യോ പ്ര​​തി​​രോ​​ധ തു​​ള്ളി​മ​​രു​​ന്ന് ഇ​​ന്നു ന​​ല്‍​കും. സ്‌​​കൂ​​ളു​​ക​​ള്‍, അ​​ങ്ക​​ണ​​വാ​​ടി​​ക​​ള്‍, വാ​​യ​​ന​​ശാ​​ല​​ക​​ള്‍, സ​​ര്‍​ക്കാ​​ര്‍ ആ​​രോ​​ഗ്യ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ബൂ​​ത്തു​​ക​​ള്‍ ഇ​​ന്നു രാ​​വി​​ലെ എ​​ട്ടു മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ പ്ര​​വ​​ര്‍​ത്തി​​ക്കും.

ബ​​സ് സ്റ്റാ​​ന്‍​ഡു​​ക​​ള്‍, റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നു​​ക​​ള്‍, വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ള്‍, ബോ​​ട്ടു ജെ​​ട്ടി​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ട്രാ​​ന്‍​സി​​റ്റ് ബൂ​​ത്തു​​ക​​ളും ഈ ​​സ​​മ​​യ​​ത്ത് പ്ര​​വ​​ര്‍​ത്തി​​ക്കും. ഇതരസംസ്ഥാനത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ക്യാ​​മ്പു​​ക​​ള്‍, വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ മൊ​​ബൈ​​ല്‍ ബൂ​​ത്തു​​ക​​ള്‍ ഇന്നും നാളെയും മ റ്റെന്നാളും‍ പ്ര​​വ​​ര്‍​ത്തി​​ക്കും.

ഇ​​ന്ന് ബൂ​​ത്തു​​ക​​ളി​​ല്‍ തു​​ള്ളി മ​​രു​​ന്നു ന​​ല്‍​കാ​​ന്‍ ക​​ഴി​​യാ​​ത്ത കു​​ഞ്ഞു​​ങ്ങ​​ള്‍​ക്ക് നാളെയും മറ്റെന്നാ ളും വോ​​ള​​ണ്ടി​​യ​​ര്‍​മാ​​ര്‍ വീ​​ടു​​ക​​ളി​​ലെ​​ത്തി ന​​ല്‍​കും.

ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം രാ​​വി​​ലെ 8.30ന് ​​ഏ​​റ്റു​​മാ​​നൂ​​ര്‍ കു​​ടും​​ബാ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ല്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ നി​​ര്‍​വ​​ഹി​​ക്കും. ഏ​​റ്റു​​മാ​​നൂ​​ര്‍ ന​​ഗ​​ര​​സ​​ഭാ അ​​ധ്യ​​ക്ഷ ലൗ​​ലി ജോ​​ര്‍​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.