ഡിസിഎംഎസ് തീര്‍ഥാടന വിളംബരജാഥ
1599180
Sunday, October 12, 2025 11:40 PM IST
പാലാ: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ച് ഡിസിഎംഎസ് രൂപതാസമിതിയുടെ നേതൃത്വത്തില്‍ 16ന് രാമപുരത്തേക്കു നടത്തുന്ന തീര്‍ഥാടന പദയാത്രയ്ക്ക് മുന്നോടിയായി പാലാ രൂപതയുടെ എല്ലാ ഫൊറോനകളും കേന്ദ്രീകരിച്ച് വിളംബരജാഥ നടത്തും. ഇന്നും നാളെയുമായി നടത്തുന്ന തീര്‍ഥാടന വിളംബരജാഥ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, രൂപത ഡയറക്ടര്‍ ഫാ. ജോസ് വടക്കേക്കുറ്റ്, അസി. ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, രൂപത പ്രസിഡന്റ് ബിനോയ് ജോണ്‍, സെക്രട്ടറി ബിന്ദു ആന്റണി, രൂപത സമിതി അംഗങ്ങള്‍, സോണല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കും.
ദളിത് സഹോദരര്‍ക്കിടയില്‍ അവരുടെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ തന്റെ ജീവിതം സമര്‍പ്പിക്കുകയും ചെയ്ത വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന് ജീവിതസന്ദേശം പൊതുസമൂഹത്തിലേക്കു പകരുന്നതിന്റെ ഭാഗമായാണ് വിളംബരജാഥ നടത്തുന്നത്.