പോലീസിനും ഫയര്‍ഫോഴ്സിനും ആദരവുമായി വിദ്യാര്‍ഥികൾ
1599424
Monday, October 13, 2025 7:21 AM IST
ചങ്ങനാശേരി: മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്ന പോലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ആദരവുമായി ചങ്ങനാശേരി ഡോ. സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ ഭാരതീയ വിദ്യാ വിഹാര്‍ സിബിഎസ്ഇ സ്കൂളിലെ വിദ്യാര്‍ഥികള്‍.
കുട്ടികളില്‍ നീതിബോധവും സഹജീവികളോടുള്ള സ്നേഹവും വര്‍ധിക്കുന്നതിന് സമൂഹത്തിനു സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരെ പരിചയപ്പെടുന്നത് ഏറെ ഉത്തമമാണെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ശരണ്യ ജി. നായര്‍ പറഞ്ഞു.
ഉദ്യോഗസ്ഥർക്കു കുട്ടികള്‍ ആശംസാ കാര്‍ഡുകളും കേക്കുകളും നല്കി. കുട്ടികളുടെ ഈ പ്രവൃത്തി ഏറെ സന്തോഷം ഉളവാക്കുന്നുവെന്നും കുട്ടികള്‍ കൂടുതല്‍ കര്ത്തവ്യബോധമുള്ളവരായി വളരാന്‍ ഇത് അനിവാര്യമാണെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.