എംജി സർവകലാശാലാ വോളി: മുരിക്കാശേരിയിൽ നാളെ തുടക്കം
1598922
Saturday, October 11, 2025 11:10 PM IST
ചെറുതോണി: മഹാത്മാഗാന്ധി സർവകലാശാലാ പുരുഷ വിഭാഗം വോളിബോൾ ചാമ്പ്യൻഷിപ് മുരിക്കാശേരി പാവനാത്മാ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ ആരംഭിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന മത്സരങ്ങൾ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, പാവനാത്മാ കോളജ് പ്രിൻസിപ്പൽ പ്രഫ. സജി കെ. ജോസ്, ബർസാർ ഫാ. വിൽസൺ മണിയാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജോബി ജോൺ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, വാത്തിക്കുടി പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
രാവിലെ ഏഴു മുതൽ പതിനൊന്നുവരെയും ഉച്ചകഴിഞ്ഞ് 3.30 മുതൽ എട്ടുവരെയുമാണ് മത്സരങ്ങൾ.
അരുവിത്തുറ സെന്റ് ജോർജ്, പാലാ സെന്റ് തോമസ്, എസ്എച്ച് തേവര, ഡിസ്റ്റ് അങ്കമാലി, സിഎംഎസ് കോട്ടയം, സെന്റ് ജോസഫ് അക്കാദമി മൂലമറ്റം തുടങ്ങിയ കോളജുകളാണ് യോഗ്യത നേടിയത്.