ത​ല​യോ​ല​പ്പ​റ​മ്പ്: ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ വ​യോ​ധി​ക​യെ പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.​വ​ട​ക​ര അം​ബേ​ദ്ക​ർ ​ന​ഗ​റി​ലെ മ​റ്റ​ത്തി​ൽ കു​ഞ്ഞു​കു​ഞ്ഞി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ(68)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചിന് മ​റ​വ​ൻ​തു​രു​ത്ത് കാ​ട്ടി​ത്ത​റ ഭാ​ഗ​ത്ത് ക​ണ്ടെ​ത്തി​യ​ത്.​

ഓ​ർ​മ​ക്കു​റ​വു​ള്ള ത​ങ്ക​മ്മ സ്രാ​ങ്കു​ഴി​ ഭാ​ഗ​ത്തെ മൂ​ത്ത മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് ​പോ​യി വൈ​കു​ന്നേ​രം മ​ട​ങ്ങിവ​രു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു.​പു​ഴ​യോ​ര പ്ര​ദേ​ശ​മാ​യ സ്രാ​ങ്കു​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​യ​പ്പോ​ൾ കാ​ൽ​വ​ഴു​തി പു​ഴ​യി​ൽ വീ​ണ് മു​ങ്ങി​മ​രി​ച്ച​താ​ണെ​ന്നു ക​രു​തു​ന്നു. ര​ണ്ടു പെ​ൺ​മ​ക്ക​ളി​ൽ ഇ​ള​യ​മ​ക​ൾ ദീ​പ​യ്ക്കൊ​പ്പ​മാ​ണ് ത​ങ്ക​മ്മ താ​മ​സി​ച്ചി​രു​ന്ന​ത്.

പ​ത്തി​ന് രാ​വി​ലെ എ​ട്ടി​നു വീ​ട്ടി​ൽ നി​ന്നു​പോ​യ ത​ങ്ക​മ്മ വൈ​കു​ന്നേ​രം തി​രി​ച്ചുവ​ന്നി​ല്ല.​പി​റ്റേ​ന്ന് ബ​ന്ധു​ക്ക​ൾ ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൃ​ത​ദേ​ഹം പു​ഴ​യോ​ര​ത്ത് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ത​ല​യോ​ല​പ്പറ​മ്പ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.