എലിക്കുളം വികസന കോൺക്ലേവ്: കുടുംബസംഗമം നടത്തി
1599178
Sunday, October 12, 2025 11:40 PM IST
എലിക്കുളം: എലിക്കുളം പഞ്ചായത്ത് വികസന കോൺക്ലേവിന്റെ ഭാഗമായുള്ള ലൈഫ് കുടുംബസംഗമം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സൂര്യാമോൾ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ്. ഷാജി, അഖിൽ അപ്പുക്കുട്ടൻ, പഞ്ചായത്തംഗങ്ങളായ സെൽവി വിത്സൻ, ദീപാ ശ്രീജേഷ്, ആശാമോൾ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിപിൻലാൽ, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ്, വി.വി. ഹരി വാളാച്ചിറയിൽ, ടോമിച്ചൻ ഈറ്റത്തോട്ട്, പി.എസ്. ഷെഹ്ന, തോമസുകുട്ടി വട്ടയ്ക്കാട്ട്, രാജൻ ആരംപുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.